മോഹിനിയാട്ടം സിനിമ ഏപ്രിൽ 10 ന് റിലീസ്
സൈജു കുറുപ്പ് നായകനാകുന്ന മോഹിനിയാട്ടം ഏപ്രിൽ 10 ന് തീയേറ്ററുകളിൽ. ഭരതനാട്യത്തിന് ശേഷം കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രം.
സൈജു കുറുപ്പിന്റെ 'മോഹിനിയാട്ടം' ഏപ്രിൽ 10-ന് തിയേറ്ററുകളിലേക്ക്; 'ഭരതനാട്യ'ത്തിന് ശേഷം കൃഷ്ണദാസ് മുരളി വീണ്ടും
കൊച്ചി: 'ഭരതനാട്യം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രം "മോഹിനിയാട്ടം" ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം 'ഭരതനാട്യ'ത്തിന്റെ രണ്ടാം ഭാഗമായാണ് ഒരുങ്ങുന്നത്.
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നിവയുടെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, വിജയ് ബാബു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സ്വാതി ദാസ് പ്രഭു, സന്തോഷ് ഗുരുവായൂർ, നിസ്താർ സേട്ട്, ജിബിൻ ഗോപിനാഥ്, ദിവ്യ എം. നായർ, കലാരഞ്ജിനി, ശ്രുതി സുരേഷ്, ശ്രീജ രവി, ബേബി ജീൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ബബുലു അജു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷഫീഖ് വി.ബി.യാണ്. ഇലക്ട്രോണിക് കിളിയാണ് സംഗീത സംവിധാനം. വിഷ്ണു ആർ. പ്രദീപ് ആണ് ചിത്രത്തിന്റെ കോ-റൈറ്റർ
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
