ജീവിതശൈലി മാറ്റാതെ രോഗങ്ങൾ തടയാനാവില്ല ആര്യാടൻ ഷൗക്കത്ത് എം.എൽ.എ
കേരളത്തിലെ 70% മരണങ്ങൾക്കും കാരണം ജീവിതശൈലീ രോഗങ്ങളാണെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. നിലമ്പൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന ഹൃദയരാഗം സമഗ്ര ആരോഗ്യ പദ്ധതിയുടെ ആലോചനായോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതശൈലി മാറ്റാതെ രോഗങ്ങള്‍ തടയാനാവില്ല: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ
നിലമ്പൂർ: ജീവിതശൈലി മാറ്റാതെ രോഗങ്ങളെ തടയാനാവില്ലെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. കേരളത്തിലെ 70 ശതമാനം മരണങ്ങളും ജീവിതശൈലീ രോഗങ്ങൾ കാരണമാണെന്നും രോഗങ്ങൾ വന്നശേഷമുള്ള ചികിത്സയേക്കാൾ, രോഗങ്ങൾ വരാനുള്ള വഴികൾ തടയുന്ന പ്രതിരോധത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നിലമ്പൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ജീവിതശൈലീ രോഗങ്ങൾക്കെതിരായ 'ഹൃദയരാഗം' പദ്ധതിയുടെ ആലോചനായോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലത്തിൽ 18 വയസ്സ് പൂർത്തിയായ 2.40 ലക്ഷം പേരെ വീടുകളിലെത്തി ആരോഗ്യ സർവെ നടത്തി രോഗസാധ്യതയും രോഗാവസ്ഥയും കണ്ടെത്തുന്നതാണ് പദ്ധതി. ജീവിതശൈലീ മാറ്റത്തിലൂടെ രോഗപ്രതിരോധവും സമഗ്ര ചികിത്സയും ഉറപ്പുവരുത്തുകയാണ് ഹൃദയരാഗത്തിന്റെ ലക്ഷ്യം.
വൻ ജനകീയ പങ്കാളിത്തം
പദ്ധതിയുടെ ഭാഗമായി 23 മുതൽ 29 വരെ നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലും പ്രത്യേക ബോർഡ് യോഗം ചേരും. വാർഡുകളിൽ പ്രത്യേക ഗ്രാമസഭകളും ജനകീയ ബോധവൽക്കരണത്തിന് വാക്കത്തോണും സംഘടിപ്പിക്കും.
500 സന്നദ്ധ പ്രവർത്തകർ: ഓരോ പഞ്ചായത്തിലും സർവെയ്ക്കായി 500 സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കും.
സർവെ സംഘം: പ്രാഥമിക പരിശോധനകൾക്കുള്ള ഉപകരണങ്ങളുമായി നാലംഗ സർവെ സംഘമാണ് ഓരോ വീടുകളിലുമെത്തുക.
സൂപ്പർ സ്പെഷാലിറ്റി ക്യാമ്പ്: സർവെയിൽ കണ്ടെത്തുന്നവരെ വിവിധ വിഭാഗങ്ങളായി തിരിച്ച് രോഗാവസ്ഥയിലുള്ളവർക്കായി സൂപ്പർ സ്പെഷാലിറ്റി ക്യാമ്പും തുടർചികിത്സയും ലഭ്യമാക്കും. രോഗസാധ്യതയുള്ളവർക്ക് മുൻകൂട്ടിയുള്ള രോഗപ്രതിരോധ നടപടികളും ഉറപ്പാക്കും.
പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ജില്ലാ ആശുപത്രിയും കൂടുതൽ ശക്തിപ്പെടുത്തും. നേരത്തെ ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ നഗരസഭാ ചെയർമാനായിരിക്കെ നടപ്പാക്കിയ 'സൗഖ്യം' സമഗ്ര ആരോഗ്യ പദ്ധതി മാതൃകയാക്കിയാണ് ആരോഗ്യവകുപ്പ് നിലമ്പൂർ, വട്ടിയൂർക്കാവ്, ഇടുക്കി നിയോജകമണ്ഡലങ്ങളിൽ 'ഹൃദയരാഗം' പദ്ധതി നടപ്പാക്കുന്നത്.
ആലോചനായോഗത്തിൽ പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ അധ്യക്ഷത വഹിച്ചു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര, നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ദീപ ഹരിദാസ്, സി.കെ. സുരേഷ്, വി. ഷീജ, വി.പി. അഫീഫ, ടി.കെ. ഹഫ്സത്ത്, എം.എ. ജോസ്, പി. റംലത്ത്, സ്റ്റേറ്റ് നോഡൽ ഓഫീസർമാർ, ഡി.പി.എംമാർ, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
ജീവിതശൈലി മാറ്റാതെ രോഗങ്ങൾ തടയാനാവില്ല ആര്യാടൻ ഷൗക്കത്ത് എം.എൽ.എ
പ്രിയദർശിനി പദ്ധതിക്ക് 100 ദിനം 13 കോടി വനിതാ യാത്രകൾ
സ്വിമ്മിംഗ് പൂളിൽ കുട്ടി മുങ്ങിമരിച്ച സംഭവംഅസോസിയേഷന്റെ അനാസ്ഥയിൽ അന്വേഷണം
കേരളത്തിലേക്ക് ആഡംബര കാറുകളിൽ കടത്താൻ ശ്രമിച്ച 1 കോടിയുടെ കഞ്ചാവ് പിടികൂടി 4 പേർ പിടിയിൽ
ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ് മുഖ്യപ്രതി പിടിയിൽ
മൂവാറ്റുപുഴയിൽ 1.25 കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ