ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കണം ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ

ആലപ്പുഴയിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാചരണവും ഉപ്പളവ് , പോഷരത ക്യാമ്പയിനുകളും ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കണം ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ
ആലപ്പുഴ ജില്ലാതല ഹൃദയദിനാചരണ പരിപാടിയുടെയും ഉപ്പളവ്, പോഷരത ക്യാമ്പയിനുകളുടെയും ഉദ്ഘാടനം നിർവഹിച്ചു ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സംസാരിക്കുന്നു
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കണം ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കണം ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കാൻ ശ്രമിക്കണം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ 

ആലപ്പുഴ:   ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കാൻ ബോധപൂർവ്വം ശ്രമിക്കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ. പൊതുവെ ഉപ്പ് കൂടുതൽ ഉപയോഗിക്കുന്ന താൻ ഇനി മുതൽ ഉപ്പിന്റെ അളവുകുറയ്ക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു. 

ജില്ലാതല ഹൃദയദിനാചരണ പരിപാടിയുടെയും 'ഉപ്പളവ്', 'പോഷരത' എന്നീ ജില്ലാതല ക്യാമ്പയിനുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. 

ഉപ്പിന്റെ ഉപഭോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി 'അളന്നു കുറയ്ക്കാം ആരോഗ്യത്തിനായി' എന്ന സന്ദേശമുയർത്തി ജില്ലയിലെ ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ഹോട്ടലുകൾ, റസിഡൻസ് അസോസിയേഷനുകൾ, ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ച് നടപ്പിലാകുന്ന ബോധവത്ക്കരണ ക്യാമ്പയിനാണ് 'ഉപ്പളവ്'. പാക്കറ്റ് ഭക്ഷണങ്ങളിലെ പോഷകാഹാര വിവരങ്ങൾ വ്യാഖാനിക്കാനും അതുവഴി ആരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങൾ തിരഞ്ഞെടുക്കാൻ ജില്ലയിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് 'പോഷ-രത' എന്ന പേരിൽ രണ്ടാഴ്ച നീളുന്ന പോഷണ സാക്ഷരത ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 'അറിയാം ആരോഗ്യത്തോടെ വളരാം' എന്നതാണ് പോഷരത ക്യാമ്പയിൻ ഉയർത്തുന്ന മുദ്രാവാക്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിലും ബോധവത്ക്കരണ ക്ലാസുകൾ നടത്തും.

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത അധ്യക്ഷത വഹിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ബാബുരാജ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർ ഡോ. കെ അനൂപ്, ഡോ. റോസ് മേരി ജോസ്, ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ ചിത്ര, ഡോ. സേതുനാഥ് ആർ എന്നിവർ പങ്കെടുത്തു. ഡോ. അനിൽ വിൻസന്റ് സി പി ആർ പരിശീലന ക്ലാസും ഡയറ്റീഷൻ ശാലിനി പോഷകാഹാര ക്ലാസും നയിച്ചു. പോഷകാഹാര പ്രദർശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.