സംഗീത ബാർ ആൻഡ് റസ്റ്റോറന്റ് മാസ് ആക്ഷനുമായി മേഘ്‌ന രാജും കോമൾ കുമാറും

മേഘ്‌ന രാജ്, കോമൾ കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സംഗീത ബാർ ആൻഡ് റസ്റ്റോറന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഷറഫ് ഗുരുക്കൾ ആക്ഷൻ നിർവ്വഹിക്കുന്ന ചിത്രം മലയാളത്തിലും റിലീസ് ചെയ്യും.

സംഗീത ബാർ ആൻഡ് റസ്റ്റോറന്റ് മാസ് ആക്ഷനുമായി മേഘ്‌ന രാജും കോമൾ കുമാറും
സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്: മേഘ്‌ന രാജ്, കോമൾ കുമാർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
സംഗീത ബാർ ആൻഡ് റസ്റ്റോറന്റ് മാസ് ആക്ഷനുമായി മേഘ്‌ന രാജും കോമൾ കുമാറും
സംഗീത ബാർ ആൻഡ് റസ്റ്റോറന്റ് മാസ് ആക്ഷനുമായി മേഘ്‌ന രാജും കോമൾ കുമാറും
സംഗീത ബാർ ആൻഡ് റസ്റ്റോറന്റ് മാസ് ആക്ഷനുമായി മേഘ്‌ന രാജും കോമൾ കുമാറും

'സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്': മേഘ്‌ന രാജും കോമൾ കുമാറും ഒന്നിക്കുന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

​കൊച്ചി: കന്നട താരം കോമൾ കുമാർ, മേഘ്‌ന രാജ് സർജ, അനുഷ റായ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ബഹുഭാഷാ ചിത്രം 'സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടനും സംവിധായകനുമായ സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ചിത്രം വികാസ് എസ്. ഷെട്ടിയാണ് ജ്യോതി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്നത്.

​ഒരു ബാറിൽ തുടങ്ങി ദൈവസന്നിധിയിൽ അവസാനിക്കുന്ന വ്യത്യസ്തമായ കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത്. കോമഡി, ഫാന്റസി, ആത്മീയ വിഷയങ്ങൾ എന്നിവ സമന്വയിപ്പിച്ച് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം മേഘ്ന രാജ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കന്നടയ്ക്ക് പുറമേ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.

​ഇരട്ട വേഷങ്ങളിൽ താരങ്ങൾ; സംഘട്ടനത്തിന് നേതൃത്വം നൽകി മലയാളി സാന്നിധ്യം

​ചിത്രത്തിൽ കോമൾ കുമാർ, മേഘ്‌ന രാജ്, അനുഷ റായി എന്നിവർ ഡബിൾ ഷേഡുകളുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. കോമൾ കുമാർ ഒരു വശത്ത് കൊട്ടാരം ചിത്രകാരനായും മറു വശത്ത് സിനിമാ സംവിധായകനായും വേഷമിടുമ്പോൾ, മേഘ്ന രാജ് കേരളത്തിലെ രാജ്ഞിയുടെ വേഷത്തിലാണ് എത്തുന്നത്. കോമൾ കുമാറും മേഘ്ന രാജും ആദ്യമായാണ് ഒന്നിക്കുന്നത്.

​ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മലയാളി സാന്നിധ്യമായ അഷറഫ് ഗുരുക്കളാണ് ആക്ഷൻ കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത്. 35 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിൽ പുരാതന യുദ്ധമുറകളും ആധുനിക ഫൈറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 25-ഓളം ഫൈറ്റേഴ്സും പത്തോളം കുതിരകളും പങ്കെടുത്ത കൂറ്റൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

​ശിവമോഗ, കുന്ദാപുര തുടങ്ങിയ ഇടങ്ങളിൽ കൂറ്റൻ സെറ്റുകൾ ഇട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സന്ദേശ് ഷെട്ടി അജ്രി, പ്രമോദ് ഷെട്ടി, പ്രകാശ് തുമ്മിനാട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സജീഷ് രാജ് ഛായാഗ്രഹണവും പ്രാൻഷു ഝാ സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്