ആരംഭം ഒരു അൽബാനിയോ കഥ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

​ശ്രീജിത്ത് എം. നായർ കഥയും സംവിധാനവും നിർവ്വഹിക്കുന്ന ആരംഭം ഒരു അൽബാനിയോ കഥ ഒക്ടോബർ 9 ന് തിയേറ്ററുകളിലെത്തും. വടക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വായിക്കാം.

ആരംഭം ഒരു അൽബാനിയോ കഥ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്
ശ്രീജിത്ത് എം. നായർ കഥയും സംവിധാനവും നിർവ്വഹിക്കുന്ന 'ആരംഭം ഒരു അൽബാനിയോ കഥ' ഒക്ടോബർ 9 ന് തിയേറ്ററുകളിലെത്തും.
ആരംഭം ഒരു അൽബാനിയോ കഥ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

​ആരംഭം ഒരു അൽബാനിയോ കഥ' ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി യുവ സംവിധായകൻ ശ്രീജിത്ത് എം. നായർ കഥയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം 'ആരംഭം ഒരു അൽബാനിയോ കഥ' ഒക്ടോബർ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. വടക്കൻ കേരളത്തിന്റെ ചുറ്റുവട്ടത്തിൽ പശ്ചാത്തലമൊരുക്കിയ ചിത്രം ഹൃദയസ്പർശിയായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥയാണ് പറയുന്നത്.

​ഏറെ പുതുമയുള്ള പ്രമേയവും വ്യത്യസ്തമായ അവതരണ ശൈലിയുമാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നതെന്ന് സംവിധായകൻ ശ്രീജിത്ത് എം. നായർ വ്യക്തമാക്കി. എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്നതായിരിക്കും സിനിമയുടെ ഇതിവൃത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​വനശ്രീ ക്രീയേഷൻസ്, ഒ. എം. സി. എന്റർടെയിൻമെന്റ്സ് എന്നീ ബാനറുകളിൽ കെ. എൻ. ബേത്തൂർ, എൽദോ ഔസേപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശ്രീജിത്ത് എം. നായരും രാഗേഷ് ദിപുവും ചേർന്ന് തയ്യാറാക്കി. സജു ആദിത്യ, അമൽ തങ്കച്ചൻ, റോജിത് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

​സിന്ധു എസ്. കുറുപ്പ്, അജിത് കെ. ജോസഫ്, സുനിൽ രാമചന്ദ്രൻ എന്നിവരുടെ വരികൾക്ക് ജയകാർത്തി സംഗീതവും പശ്ചാത്തല സംഗീതവും പകർന്നിരിക്കുന്നു. വിശാഖ് ജെ. എൽ. ആണ് എഡിറ്റിംഗ്. പയ്യന്നൂർ അനൂപ് വൈറ്റ്‌ലാന്റ് സ്റ്റുഡിയോസിലാണ് സൗണ്ട് മിക്സിംഗും എസ്.എഫ്.എക്സും (SFX) പൂർത്തിയാക്കിയത്.

​നിധിൻ രാജ്, ഫാരിസ് സൽമാൻ, അഗസ്റ്റി ജോസ്, വിജേഷ് വെണ്മണൽ, ഷാജു ശങ്കർ, ഗംഗ അയ്യർ, ഇഷാനി കൃഷ്ണൻ, ബോസ്സ് നീലേശ്വരം, അമിത ദിനേശൻ, സമുദ്ര സാജൻ, പാർവതി ബിനു, സൂര്യ നാരായണൻ, വിഘ്‌നേഷ് വാസവൻ, രജീഷ് മതുകോത്ത്, ബിബിൻ സേവ്യർ, കാളിയർ ഡോളി, ഗ്രീഷ്മ, അസ്‌ലം, അഞ്ജിത, പ്രിൻസ്, ചിന്നു, കുരിയക്കോസ്, വിവേകാനന്ദൻ, ബാബു, വിബീഷ്, അക്ഷയ്, അഭിജിത് എം. നായർ, ശ്രീജിത്ത്, സരള വലിയകുളങ്ങര, പ്രസന്ന വലിയകുളങ്ങര, മഹാദേവൻ, നന്ദകിഷോർ, ദർശ, അഭിരാമി, ജൂനിയർ ആക്ടർ അഷറഫ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​കലാസംവിധാനം അനീഷ് ധ്രുവ്, ഗ്രാഫിക്സ് ബിജു സേവിയർ, വസ്ത്രലങ്കാരം സിന്ധു എസ്. കുറുപ്പ്, നൃത്തസംവിധാനം അമിത ദിനേശൻ എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത്. ഹംസ ബാബ, ഡയാന, സൂര്യ നാരായണൻ, ബിജു കലാലയം എന്നിവരാണ് സഹ സംവിധായകർ. കായംകുളം, ഓച്ചിറ, തെങ്കാശി, കുട്രാളം തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.