തമിഴ്‌നാട്ടിൽ ലൈംഗിക കുറ്റവാളികൾക്കെതിരെ കടുത്ത നടപടി അടിയന്തര അന്വേഷണത്തിന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിർദേശം

കോയമ്പത്തൂരിൽ പത്തുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ ക്രമസമാധാന നില അവലോകനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ലൈംഗിക കുറ്റവാളികൾക്കെതിരെ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കടുത്ത ശിക്ഷ ഉറപ്പാക്കാൻ പൊലീസിന് കർശന നിർദേശം.

തമിഴ്‌നാട്ടിൽ ലൈംഗിക കുറ്റവാളികൾക്കെതിരെ കടുത്ത നടപടി അടിയന്തര അന്വേഷണത്തിന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിർദേശം
പ്രതികൾക്ക് കഠിനശിക്ഷ, മറ്റുള്ളവർക്ക് പാഠമാകണം'; തമിഴ്‌നാട്ടിൽ അടിയന്തര നടപടിയുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തമിഴ്‌നാട്ടിൽ ലൈംഗിക കുറ്റവാളികൾക്കെതിരെ കടുത്ത നടപടി; അടിയന്തര അന്വേഷണത്തിന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിർദേശം

ചെന്നൈ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉടൻ കേസെടുക്കാനും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കടുത്ത ശിക്ഷ ഉറപ്പാക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പൊലീസിന് കർശന നിർദേശം നൽകി. കോയമ്പത്തൂരിൽ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ക്രമസമാധാന നില അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

​ഹീനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ കർശനമായി നേരിടണമെന്നും മറ്റുള്ളവർക്ക് പാഠമാകുംവിധം പ്രതികൾക്ക് കഠിനശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ വിചാരണ വേഗത്തിലാക്കാനും, ആവശ്യമായ മുൻകരുതൽ നടപടികളും ബോധവൽക്കരണവും ഉറപ്പാക്കാനും അറ്റോർണി ജനറലിനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

​ടിവികെ (TVK) സർക്കാരിന്റെ ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നാരോപിച്ച് പ്രധാന പ്രതിപക്ഷമായ ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഈ അടിയന്തര അവലോകന യോഗം ചേർന്നത്.

​കോയമ്പത്തൂർ സൂളൂരിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ശനിയാഴ്ച തന്നെ മുഖ്യമന്ത്രി കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകിയിരുന്നു.