സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു

സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹ്യൂമർ ത്രില്ലർ ചിത്രം മധുരം വെപ്പ് പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു. ബൈജു എഴുപുന്ന, സിദ്ദിഖ് എന്നിവർ പ്രധാന വേഷങ്ങളിൽ.

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു
സന്തോഷ് ഇടുക്കിയുടെ 'മധുരം വെപ്പ്' ആരംഭിച്ചു; പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു
സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു
സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു

​സന്തോഷ് ഇടുക്കിയുടെ 'മധുരം വെപ്പ്' ആരംഭിച്ചു; പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ നടന്നു

കൊച്ചി: ക്രൈസ്തവ സംസ്കാരത്തിലെയും വിവാഹാഘോഷങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ 'മധുരം വെപ്പ്' പശ്ചാത്തലമാക്കി പുതിയ ചലച്ചിത്രമൊരുങ്ങുന്നു. 'കൂടോത്രം' എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സന്തോഷ് ഇടുക്കി കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മധുരം വെപ്പ്' എന്നാണ് പേരിട്ടിരിക്കുന്നത്. ആക്ടേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്.

​ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും ജൂൺ എട്ട് തിങ്കളാഴ്ച കൊച്ചി വൈറ്റിലയിലുള്ള ആർട്ടിക് ഗോൾഡ് ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിബി മലയിൽ ഭദ്രദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും, നടൻ സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു. അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പ് നൽകി. ചടങ്ങിൽ പ്രശസ്ത സംവിധായകരായ എം. പത്മകുമാർ, മേജർ രവി, ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്, ബൈജു എഴുപുന്ന, സെവൻ ആർട്ട്സ് മോഹൻ, മെറീന മൈക്കിൾ, ലതാ ദാസ് തുടങ്ങിയ നിരവധി ചലച്ചിത്ര സാംസ്കാരിക പ്രവർത്തകരും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്തു ആശംസകൾ നേർന്നു.

​ഹാസ്യത്തിനും ദുരൂഹതയ്ക്കും പ്രാധാന്യമുള്ള ഹ്യൂമർ ത്രില്ലർ

വിവാഹത്തിന്റെ തലേദിവസം നടക്കുന്ന മധുരം വെപ്പ് ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. ബന്ധുമിത്രാദികളും സുഹൃത്തുക്കളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഒത്തുകൂടുന്ന ഈ കല്യാണവീട്ടിൽ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അറുപിശുക്കനായ കല്യാണച്ചെക്കന്റെ അപ്പന്റെ സ്വത്ത് വീതംവെപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില തർക്കങ്ങളും കുശലപ്രയോഗങ്ങളും, തുടർന്ന് കല്യാണവീട്ടിലെ ചില നിഗൂഢ സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിലേക്ക് ഈ ചടങ്ങ് വഴിമാറുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ജോണറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

​ശ്രദ്ധേയമായ താരനിരയും അറുപതോളം പുതുമുഖങ്ങളും

പ്രശസ്ത താരം ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വൈവിധ്യമാർന്ന മറ്റൊരു പ്രധാന വേഷത്തിൽ സിദ്ദിഖ് എത്തുന്നു. പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ഭീമൻ രഘു, ജോജി ജോൺ, മേജർ രവി, നന്ദു പൊതുവാൾ, ശ്രുതി ജയൻ, മെറീന മൈക്കിൾ, ലതാ ദാസ്, ലിബിയ സെബാസ്റ്റ്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇവർക്കൊപ്പം ആർട്ടിസ്റ്റ് വർക്ക്ഷോപ്പിലൂടെ തിരഞ്ഞെടുത്ത അറുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമാകുന്നുണ്ട്.

​അണിയറ പ്രവർത്തകർ:

​ഗാനരചന: വിനായക് ശശികുമാർ

​സംഗീതം: ജെയ്സൺ ജോൺ

​ഛായാഗ്രഹണം: ജിസ്മിൻ സെബാസ്റ്റ്യൻ

​എഡിറ്റിംഗ്: ജ്യോതിഷ് കുമാർ

​കലാ സംവിധാനം: രാജീവ് കോവിലകം

​മേക്കപ്പ്: ജയൻ പൂങ്കുളം

​കോസ്റ്റ്യൂം ഡിസൈൻ: കുമാർ എടപ്പാൾ

​സ്റ്റിൽസ്: രാജീവ് അഴിയൂർ

​ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പിൽ

​പ്രൊജക്റ്റ് ഡിസൈൻ: സേതു അടൂർ

​പ്രൊഡക്ഷൻ കൺട്രോളർ: ഏ.ഡി ശ്രീകുമാർ

​ജൂൺ 12 മുതൽ കൊരട്ടി, അങ്കമാലി എന്നീ ഭാഗങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്ന 'മധുരം വെപ്പ്' സഞ്ചോ പ്രൊഡക്ഷൻസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.