​ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കോവർട്ടി മികച്ച ചിത്രം, ആമോസ് ടി.ജി സംവിധായകൻ

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2026 സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു. ബ്ലെസി അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കോവർട്ടി മികച്ച ചിത്രം.

​ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കോവർട്ടി മികച്ച ചിത്രം, ആമോസ് ടി.ജി സംവിധായകൻ
ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2026 സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; 'കോവർട്ടി' മികച്ച ചിത്രം

കൊച്ചി: ഫിലിം റൈറ്റേഴ്സ് യൂണിയൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2026 സീസൺ 1-ന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധായകൻ ബ്ലെസി അധ്യക്ഷനായ ഉന്നതതല ജൂറിയാണ് വിവിധ വിഭാഗങ്ങളിലായി 16 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകരായ ജീത്തു ജോസഫ്, ആൻവർ റഷീദ്, തരുൺ മൂർത്തി, പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങൾ.

​വിവിധ കാറ്റഗറികളിലായി മാറ്റുരച്ച ചിത്രങ്ങളിൽ 'കോവർട്ടി' മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. 'ഓപ്പോണന്റ്' രണ്ടാം മികച്ച ചിത്രമായും, 'പ്രേമ പലഹാരം' മികച്ച വിനോദമൂല്യമുള്ള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. 'ഓപ്പോണന്റ്' എന്ന ചിത്രത്തിലൂടെ ആമോസ് ടി.ജി. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അർഹനായി.

​പ്രധാന പുരസ്കാരങ്ങൾ ഒറ്റനോട്ടത്തിൽ:

​മികച്ച ചിത്രം: കോവർട്ടി

​രണ്ടാം മികച്ച ചിത്രം: ഓപ്പോണന്റ്

​മികച്ച വിനോദമൂല്യമുള്ള ചിത്രം: പ്രേമ പലഹാരം

​മികച്ച സംവിധായകൻ: ആമോസ് ടി.ജി. (ചിത്രം: ഓപ്പോണന്റ്)

​മികച്ച തിരക്കഥ: വിമൽ ഗോപാലകൃഷ്ണൻ, രോഹിൻ രവീന്ദ്രൻ നായർ (ചിത്രം: കോവർട്ടി)

​മികച്ച കഥ: ശരത് അങ്കാട് (ചിത്രം: മേയ് ഡേ)

​മികച്ച ഛായാഗ്രഹണം: സന്ദീപ് എസ്., സുനിൽ ആർ. ബോർക്കർ (ചിത്രം: കോവർട്ടി)

​മികച്ച എഡിറ്റർ: ആഷിഷ് ഉണ്ണികൃഷ്ണൻ (ചിത്രം: പ്രേമ പലഹാരം)

​മികച്ച നടൻ: കിഷോർ റോഷിക് (ചിത്രം: ഓപ്പോണന്റ്)

​മികച്ച നടി: രജിഷ് വിജയൻ (ചിത്രം: കോവർട്ടി)

​മികച്ച ബാലതാരം: അനികേത് അനൂപ് (ചിത്രം: ചിക്കൻ കറി)

​സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾ:

​മികച്ച സംവിധാനം: നസീം സാബ (ചിത്രം: പ്രേമ പലഹാരം)

​മികച്ച തിരക്കഥ: ശരത് അങ്കാട് (ചിത്രം: മേയ് ഡേ)

​അഭിനയം: ശരത് രാഘവൻ (ചിത്രം: KL 13 ഒരു മെറ്റഡോറിയൻ യാത്ര)

​ബാലതാര അഭിനയം: വൈശാഖ് രാഘവൻ (ചിത്രം: KL 13 ഒരു മെറ്റഡോറിയൻ യാത്ര)

​അഭിനയം (പ്രത്യേക പരാമർശം): ഹെലൻ എലിസബത്ത് ജോർജ് (ചിത്രം: പ്രേമ പലഹാരം)

​അവാർഡ് ദാന ചടങ്ങ് ജൂലൈ 18-ന്

ശിൽപവും സർട്ടിഫിക്കറ്റും കാഷ് അവാർഡും അടങ്ങുന്ന പുരസ്കാരങ്ങൾ ജൂലൈ 18-ന് വൈകിട്ട് 3 മണിക്ക് കൊച്ചി പരമാര റോഡിലെ ഹോട്ടൽ ലൂമിനാറായിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിതരണം ചെയ്യും. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും രണ്ടാം മികച്ച ചിത്രത്തിന് അൻപതിനായിരം രൂപയുമാണ് ക്യാഷ് പ്രൈസ്