തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിർമ്മല ഹൈസ്കൂളിൽതടിച്ചുകൂടിയ ജനപ്രവാഹം
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇന്ന്: കേരളം ആകാംഷയിൽ, ആദ്യ സൂചനകൾ 8.30-ന് മൂവാറ്റുപുഴ: ഏറെ ആകാംഷയോടെ കാത്തിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇന്ന്: കേരളം ആകാംഷയിൽ, ആദ്യ സൂചനകൾ 8.30-ന്
മൂവാറ്റുപുഴ: ഏറെ ആകാംഷയോടെ കാത്തിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ചു. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.
മൂവാറ്റുപുഴയിൽ, നിർമ്മല ഹൈസ്കൂളിൽ ഒരുക്കിയ വോട്ടെണ്ണൽ കേന്ദ്രത്തിൽ ജനങ്ങൾ വിധി അറിയാനായി തടിച്ചുകൂടിയിട്ടുണ്ട്.
ആദ്യ ഫലസൂചനകൾ രാവിലെ 8.30 ഓടെ ലഭ്യമാകും. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് പൂർണ്ണമായ ചിത്രം ഉച്ചയോടെ വ്യക്തമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുള്ളത്. ഗ്രാമങ്ങൾ, ബ്ലോക്കുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ ജനവിധി അറിയാനുള്ള ആകാംഷയിലാണ് കേരളം. രാഷ്ട്രീയ കക്ഷികളും മുന്നണികളും തങ്ങളുടെ പ്രതീക്ഷയോടെ ഫലത്തിനായി കാത്തിരിക്കുകയാണ്
.

