തെന്നിന്ത്യയിലെ ആദ്യ മെറ്റാ സിനിമ കെ.പി. ജഗൻ്റെ ജയിൽ മേറ്റ്സ് ടൈറ്റിൽ ടീസർ പുറത്തിറങ്ങി

തെന്നിന്ത്യയിലെ ആദ്യത്തെ മെറ്റാ സിനിമയായി എത്തുന്ന ജയിൽ മേറ്റ്സി ൻ്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. കെ.പി. ജഗൻ സംവിധാനം ചെയ്ത് നായകനാകുന്ന ചിത്രം പാണ്ഡിരാജും വിഘ്നേഷ് ശിവനും ചേർന്നാണ് നിർമ്മിക്കുന്നത്.

തെന്നിന്ത്യയിലെ ആദ്യ മെറ്റാ സിനിമ കെ.പി. ജഗൻ്റെ ജയിൽ മേറ്റ്സ് ടൈറ്റിൽ ടീസർ പുറത്തിറങ്ങി
തെന്നിന്ത്യയിലെ ആദ്യ മെറ്റാ സിനിമ; കെ.പി. ജഗൻ സംവിധാനം ചെയ്യുന്ന 'ജയിൽ മേറ്റ്സ്' ടൈറ്റിൽ ടീസർ പുറത്തിറങ്ങി

​തെന്നിന്ത്യയിലെ ആദ്യ മെറ്റാ സിനിമ; കെ.പി. ജഗൻ സംവിധാനം ചെയ്യുന്ന 'ജയിൽ മേറ്റ്സ്' ടൈറ്റിൽ ടീസർ പുറത്തിറങ്ങി

​ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് പുത്തൻ പരീക്ഷണവുമായി എത്തുന്ന ആദ്യത്തെ മെറ്റാ സിനിമയായ 'ജയിൽ മേറ്റ്സി'ൻ്റെ (Jail Mates) ടൈറ്റിൽ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വിജയ് നായകനായ 'പുതിയ ഗീതൈ' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച കെ.പി. ജഗൻ, ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രശസ്ത സംവിധായകരായ പാണ്ഡിരാജ് (പസങ്ക പ്രൊഡക്ഷൻസ്), വിഘ്നേഷ് ശിവൻ (ദി റൗഡി പിക്ചേഴ്സ്) എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

​'കോടമ്പാക്കം', 'രാമൻ തേടിയ സീതൈ' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം സംവിധാന രംഗത്ത് നിന്നും മാറി അഭിനയത്തിൽ സജീവമായിരുന്നു ജഗൻ. 'മായാണ്ടി കുടുംബത്താർ' എന്ന ചിത്രത്തിലൂടെ മികച്ച നടനെന്ന നിലയിലും അദ്ദേഹം തൻ്റെ പ്രതിഭ തെളിയിച്ചിരുന്നു. തന്നെ സംവിധായകനാക്കിയ വിജയ്ക്ക് ആദരവുമർപ്പിച്ചുകൊണ്ടാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. പുറത്തിറങ്ങിയ ടീസറിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

​കെ.പി. ജഗൻ തന്നെയാണ് 'ജയിൽ മേറ്റ്സി'ൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് വർമ്മ മറ്റൊരു പ്രധാന നായകവേഷത്തിൽ എത്തുമ്പോൾ സനഷ്കാ ശ്രീയാണ് നായികയാകുന്നത്. എം.എസ്. ഭാസ്കർ, മൗനിക സന്തോഷ്, അരുൾ ദാസ്, വെട്രിവേൽ രാജ, ഉറിയടി ശങ്കർ, സായ് അഭിനയ, വീരസമർ, കതിരവൻ, ബാലു, ദിണ്ടിക്കൽ അലക്സ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​നവാഗതനായ സുഖാ സെൽവം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ശ്രീകാന്ത് ദേവയാണ് സംഗീതം ഒരുക്കുന്നത്.