ഭീതിയും ആകാംക്ഷയും നിറച്ച് സീ5 ന്റെ മുത്തശ്ശി സോഷ്യൽ മീഡിയ കീഴടക്കി മലയാളം മിത്തോളജിക്കൽ ഹൊറർ സീരിസ്

സീ5 പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത മുത്തശ്ശി എന്ന മിത്തോളജിക്കൽ ഹൊറർ ഡ്രാമ സീരിസ് പ്രേക്ഷക ശ്രദ്ധ നേടുന്നു. നന്ദുലാൽ സംവിധാനം ചെയ്ത സീരിസിന്റെ വാർത്തയും വിശേഷങ്ങളും.

ഭീതിയും ആകാംക്ഷയും നിറച്ച് സീ5 ന്റെ മുത്തശ്ശി സോഷ്യൽ മീഡിയ കീഴടക്കി മലയാളം മിത്തോളജിക്കൽ ഹൊറർ സീരിസ്
സിനിമ പോസ്റ്റർ

ആകാംക്ഷയും ഭീതിയും നിറച്ച് 'മുത്തശ്ശി'; സീ5-ലെ മലയാളം ഹൊറർ സീരിസ് പ്രേക്ഷക ശ്രദ്ധ നേടുന്നു

കൊച്ചി: വേറിട്ട കഥാ പശ്ചാത്തലവും ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളുമായി ഒടിടി പ്ലാറ്റ്‌ഫോമായ 'സീ5'ൽ (ZEE5) സ്ട്രീമിംഗ് തുടരുന്ന മലയാളം വെബ് സീരിസ് 'മുത്തശ്ശി' സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ജൂലൈ 3-ന് റിലീസ് ചെയ്ത ഈ മിത്തോളജിക്കൽ ഹൊറർ ഡ്രാമ, ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് സ്വന്തമാക്കുന്നത്. ആകെ 6 എപ്പിസോഡുകളുള്ള സീരിസ് സിംഗിൾ ടേക്ക് ക്രിയേഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ എം.എസ്. നന്ദുലാൽ ആണ് ഈ പരമ്പരയുടെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

​90-കളുടെ പശ്ചാത്തലത്തിൽ, കേരള-കർണാടക അതിർത്തിയോട് ചേർന്നുള്ള ഒരു തുളു ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് സീരിസിന്റെ ഇതിവൃത്തം. സാധാരണയായി മലയാള സിനിമകളിലും സീരിസുകളിലും കണ്ടുവരുന്ന പ്രേതം, ഭൂതം, മാടൻ, മറുത, ഒടിയൻ, ചാത്തൻ തുടങ്ങിയ സങ്കൽപ്പങ്ങളിൽ നിന്ന് മാറി, 'രക്ഷസ്' എന്ന അമാനുഷിക ശക്തിയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. സ്ലോ ഫേസിൽ ആരംഭിക്കുന്ന കഥാഗതി, പിന്നീട് പ്രേക്ഷകരെ ഭയത്തിന്റെയും കൗതുകത്തിന്റെയും മുനമ്പിൽ എത്തിക്കുന്നു. മായയുടെയും മായാജാലത്തിന്റെയും ശക്തികൾ കോർത്തിണക്കിയുള്ള ദൃശ്യാവിഷ്കാരം വേറിട്ടൊരു കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.

​അമിത് ചക്കാലക്കൽ, അഖില ഭാർഗവൻ, കെ.പി.എ.സി ലീല, ഓർഹാൻ ഹൈദർ, രാജേഷ് ശർമ്മ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇതിൽ കെ.പി.എ.സി ലീല അവതരിപ്പിച്ച 'കാന്തി' എന്ന കേന്ദ്ര കഥാപാത്രം പ്രേക്ഷകരിൽ വലിയ രീതിയിൽ ഭീതി ഉണർത്തുന്ന ഒന്നാണ്. കഥാപാത്രത്തിന്റെ വസ്ത്രധാരണവും കണ്ണുകളും രൂപവുമെല്ലാം മികച്ച രീതിയിൽ അസ്വസ്ഥത ജനിപ്പിക്കുന്ന തരത്തിലാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ശ്രീഥർ എന്ന കഥാപാത്രമായി അമിത് ചക്കാലക്കലും ലീലയായി അഖില ഭാർഗവനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

​മികച്ച സാങ്കേതിക നിലവാരവും അപ്രതീക്ഷിത തിരിവുകളും നിറഞ്ഞ 'മുത്തശ്ശി', അടുത്ത കാലത്തിറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച ക്വാളിറ്റിയുള്ള മലയാളം സീരിസുകളിൽ ഒന്നാണെന്നാണ് പൊതുവെ ഉയരുന്ന വിലയിരുത്തൽ. പ്രമുഖ സിനിമാ ഗ്രൂപ്പുകളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും മികച്ച റേറ്റിംഗാണ് ഈ ഹൊറർ പരമ്പരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.