അങ്കമാലിയിൽ തുടക്കം; അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ വരുന്നു

സുവിൻ എസ്. സോമശേഖരൻ സംവിധാനം ചെയ്യുന്ന പുതിയ മിസ്റ്ററി ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം അങ്കമാലിയിൽ ആരംഭിച്ചു. അർജുൻ അശോകൻ, റോഷൻ മാത്യു, ഗൗരി കിഷൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ.

അങ്കമാലിയിൽ തുടക്കം; അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ വരുന്നു
അങ്കമാലിയിൽ തുടക്കം; അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ വരുന്നു
അങ്കമാലിയിൽ തുടക്കം; അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ വരുന്നു
അങ്കമാലിയിൽ തുടക്കം; അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ വരുന്നു
അങ്കമാലിയിൽ തുടക്കം; അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ വരുന്നു
അങ്കമാലിയിൽ തുടക്കം; അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ വരുന്നു
അങ്കമാലിയിൽ തുടക്കം; അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ വരുന്നു

​യുവനിരയുമായി സുവിൻ എസ്. സോമശേഖരൻ; അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലറിന് തുടക്കം

​അങ്കമാലി: 'നടികർ' എന്ന ചിത്രത്തിന് ശേഷം സുവിൻ എസ്. സോമശേഖരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം അങ്കമാലി ജോസ് പുരത്ത് ആരംഭിച്ചു. യുവത്വത്തിന്റെ കാഴ്ചപ്പാടുകൾക്കും വികാരങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രം. അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ '96' ഫെയിം ഗൗരി കിഷനാണ് നായിക.

​ജസ്സാനി എൻ്റെർടൈൻമെൻ്റ്, 6D പിക്ച്ചേർസ് എന്നിവയുടെ ബാനറിൽ ചേതൻ ഡിയോലേക്കർ, ക്രിഷ് സുൽത്താൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനൂപ് വേണുഗോപാൽ, അനുബിൻ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്‌സ്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ വേണു ISC ആണ് ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് എന്നത് ചിത്രത്തിന്റെ വലിയൊരു സവിശേഷതയാണ്.

​ത്രില്ലർ സ്വഭാവത്തോടൊപ്പം തന്നെ കുടുംബ പശ്ചാത്തലത്തിനും നർമ്മത്തിനും പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കുന്നത്. ബാലു വർഗീസ്, ഹരിശ്രീ അശോകൻ, സൂര്യാ ക്രിഷ്, ജിയോ ബേബി, വീണാ നായർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. യാക്സൻ ഗാരി പെരേര, നെഹാ നായർ എന്നിവർ സംഗീതവും ജാക്സൻ വിജയൻ ടൈറ്റിൽ ട്രാക്കും നിർവ്വഹിക്കുന്നു.

​രതീഷ് രാജാണ് എഡിറ്റിംഗ്. കലാസംവിധാനം: പ്രശാന്ത് മാധവ്, മേക്കപ്പ്: ആർ.ജി വയനാടൻ, കോസ്റ്റ്യൂം: ധന്യാ ബാലകൃഷ്ണൻ. ശബ്ദ രൂപകല്പന ജയദേവൻ ചക്കാടത്തും മിശ്രണം സിനോയ് ജോസഫും കൈകാര്യം ചെയ്യുന്നു. സുപ്രീം സുന്ദറാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ആലുവയും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും