ഹൃദയാഘാതം മൂലമുള്ള മരണം തടയാൻ ‘ഓട്ടോരക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ

പാലക്കാട് നിയോജകമണ്ഡലത്തിലെ മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും സൗജന്യ സിപിആർ പരിശീലനം നൽകുന്ന ഓട്ടോരക്ഷ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ. കിംസ് അവൈറ്റിസ് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിൽ നടൻ കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം ചെയ്യും.

ഹൃദയാഘാതം മൂലമുള്ള മരണം തടയാൻ ‘ഓട്ടോരക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ
പാലക്കാട് നിയോജകമണ്ഡലത്തിലെ മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും സൗജന്യ സിപിആർ പരിശീലനം നൽകുന്ന 'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ

ഹൃദയാഘാതം: പെട്ടെന്നുള്ള മരണം തടയാൻ ‘ഓട്ടോരക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ; ഓട്ടോ തൊഴിലാളികൾക്ക് സിപിആർ പരിശീലനം നൽകും

പാലക്കാട്: ഹൃദയസംബന്ധമായ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ശരിയായ പ്രാഥമിക ചികിത്സ (CPR) കൃത്യസമയത്ത് ലഭിക്കാത്തതു മൂലം ജീവൻ പൊലിയുന്നത് തടയാൻ ലക്ഷ്യമിട്ട് ‘ഓട്ടോരക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ. പാലക്കാട് നിയോജകമണ്ഡലത്തിലെ മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും പദ്ധതിയുടെ ഭാഗമായി കാർഡിയോ പൾമണറി റെസിസിറ്റേഷൻ (സിപിആർ) പരിശീലനം നൽകും.

​കിംസ് അവൈറ്റിസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ് എന്ന നിലയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29-ന് പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.

​പൊതുജനങ്ങളുമായി നിരന്തരം ഇടപഴകുന്നവരും അത്യാഹിത ഘട്ടങ്ങളിൽ വേഗത്തിൽ സഹായത്തിനെത്താൻ കഴിയുന്നവരുമായ വിഭാഗം എന്ന നിലയിലാണ് ഓട്ടോറിക്ഷാ തൊഴിലാളികളെ ഈ ദൗത്യത്തിൽ പങ്കാളികളാക്കുന്നത്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ മണ്ഡലത്തിലെ ഏത് ഓട്ടോ തൊഴിലാളിക്കും ഈ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ് എന്നും   രമേഷ് പിഷാരടി എംഎൽഎ, കിംസ് അവൈറ്റിസ് ഹോസ്പിറ്റലിലെ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ബി. ഗിരീഷ്, ഡോ. സാവിത്രി മനു, ഡോ. അനിത ജോസഫ് എന്നിവർ അറിയിച്ചു.