സഞ്ജു സാംസൺ ഫാൻ നിതിൻ ബാബു ഇന്ത്യൻ വിജയത്തിൽ 63 ജീവനക്കാർക്ക് ബോണസ് നൽകി പമ്പാടിയിലെ കടയുടമ

സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തിലും ടീം ഇന്ത്യയുടെ ലോകകപ്പ് വിജയത്തിലും ആവേശഭരിതനായി പമ്പാടിയിലെ ഫിയ ഗാർമെന്റ്സ് ഉടമ നിതിൻ ബാബു തന്റെ 63 ജീവനക്കാർക്കും ബോണസ് നൽകി.

സഞ്ജു സാംസൺ ഫാൻ നിതിൻ ബാബു ഇന്ത്യൻ വിജയത്തിൽ 63 ജീവനക്കാർക്ക് ബോണസ് നൽകി പമ്പാടിയിലെ കടയുടമ
സഞ്ജു സാംസൺ ഫാൻ നിതിൻ ബാബു; ഇന്ത്യൻ വിജയത്തിൽ 63 ജീവനക്കാർക്ക് ബോണസ് നൽകി പമ്പാടിയിലെ കടയുടമ.

​സഞ്ജു ‘സൂപ്പർ’ സാംസൺ; ഇന്ത്യൻ വിജയത്തിൽ ജീവനക്കാർക്ക് ബോണസ് വാരിക്കോരി നൽകി പമ്പാടിയിലെ കടയുടമ

​കോട്ടയം: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യൻ വിജയങ്ങളും സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനവും പമ്പാടിയിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ വലിയ ആഘോഷമായി മാറി. പമ്പാടി പൊന്നപ്പൻ സിറ്റിയിലെയും പമ്പാടിയിലെയും 'ഫിയ ഗാർമെന്റ്സ്' ഉടമ നിതിൻ ബാബുവാണ് തന്റെ സ്ഥാപനത്തിലെ 63 ജീവനക്കാർക്കും ബോണസ് നൽകി വിജയലഹരി പങ്കിട്ടത്.

​സഞ്ജു സാംസണിന്റെ കടുത്ത ആരാധകനായ നിതിൻ, ഇന്ത്യ കിരീടം ചൂടിയതോടെ ഓരോ ജീവനക്കാരനും 2,000 രൂപ വീതമാണ് സമ്മാനമായി നൽകിയത്. ടൂർണമെന്റിന്റെ വിവിധ ഘട്ടങ്ങളിൽ സഞ്ജുവും ടീം ഇന്ത്യയും തിളങ്ങിയപ്പോഴെല്ലാം നിതിൻ തന്റെ സന്തോഷം ജീവനക്കാരുമായി പങ്കുവെച്ചിരുന്നു.

​ക്വാർട്ടർ ഫൈനലിൽ സഞ്ജു സാംസൺ 'പ്ലെയർ ഓഫ് ദി മാച്ച്' ആവുകയും ഇന്ത്യ വിജയിക്കുകയും ചെയ്തപ്പോൾ എല്ലാ ജീവനക്കാർക്കും 500 രൂപ വീതം നൽകിയിരുന്നു. സെമി ഫൈനലിൽ സഞ്ജുവിന്റെ മികവിൽ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ സമ്മാനത്തുക 1000 രൂപയായി ഉയർത്തി. ഒടുവിൽ ഇന്ത്യ ലോകകിരീടം ചൂടിയപ്പോൾ അത് 2000 രൂപയായി പ്രഖ്യാപിക്കുകയായിരുന്നു. സഞ്ജുവിനോടുള്ള ആരാധനയും രാജ്യത്തിന്റെ വിജയവും ഒരുപോലെ ആഘോഷമാക്കിയ നിതിന്റെ ഈ വേറിട്ട പ്രവർത്തനം ഇപ്പോൾ സോഷ്യൽ മീഡിയയിലും ശ്രദ്ധേയമാവുകയാണ്.