മഴ പെയ്താൽ പനിയാത്ത് കോളനി ദ്വീപാകും സ്ലാബുകൾ മാറ്റി, വഴിവിളക്കുകളില്ല ഒടുവിൽ മുഖ്യമന്ത്രിക്ക് പരാതി

പൂച്ചാക്കാൽ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ പനിയാത്ത് കോളനിയിലെ ദുരിതപൂർണ്ണമായ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ മുഖ്യമന്ത്രിക്കും എം.എൽ.എയ്ക്കും പരാതി നൽകി പ്രദേശവാസികൾ.

പനിയാത്ത് കോളനിയിലെ രൂക്ഷമായ വെള്ളക്കെട്ട്: പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും എം.എൽ.എയ്ക്കും പരാതി

പൂച്ചാക്കാൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽപെട്ട പനിയാത്ത് കോളനിയിൽ വർഷങ്ങളായി തുടരുന്ന രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദുരിതത്തിലായ പ്രദേശവാസികൾ ഇപ്പോൾ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സ്ഥലത്തെ എം.എൽ.എയ്ക്കും പരാതി നൽകിയിരിക്കുകയാണ്.

​കോളനിയിലെ തകർന്നു കിടക്കുന്ന കാന ശാസ്ത്രീയമായി പുനർനിർമ്മിക്കാനോ, മാലിന്യം നിറഞ്ഞ് നശിക്കുന്ന പൊതുക്കുളം വൃത്തിയാക്കാനോ പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ഇതിനിടെ, ഈ വർഷം നടത്തിയ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മാറ്റിയ കാനയിലെ സ്ലാബുകൾ ഇതുവരെ പുനഃസ്ഥാപിക്കാത്തത് ജനങ്ങൾക്ക് മറ്റൊരു കെണിയായി മാറിയിരിക്കുകയാണ്. കോളനിയിലെ വഴിവിളക്കുകൾ അണഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഇത് നന്നാക്കാൻ അധികൃതർ തുനിഞ്ഞിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കൂടാതെ കോളനിയിലെ പൊതുക്കുളം ചില സ്വകാര്യ വ്യക്തികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ അശാസ്ത്രീയമായി വൃത്തിയാക്കിയതുമൂലം കുളം നിറഞ്ഞ് പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണുള്ളത്.

​മുൻ എം.എൽ.എ ദലിമ ജോജോയുടെ ഫണ്ട് ഉപയോഗിച്ച് കോളനി റോഡ് ടാറിംഗ് നടത്താൻ പഞ്ചായത്ത് ഒരുങ്ങിയെങ്കിലും നാട്ടുകാർ അത് തടഞ്ഞു. താഴ്ന്ന പ്രദേശമായ കോളനിയിലെ വെള്ളക്കെട്ട് പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാതെ റോഡ് ടാറിംഗ് നടത്തി ഉയർത്തിയാൽ വെള്ളക്കെട്ട് അതീവ രൂക്ഷമാകുമെന്നാണ് പ്രദേശവാസികളുടെ ഭയം. നിലവിൽ വെള്ളം കയറുമ്പോൾ റോഡ് മുറിച്ച് പാത്തിവെട്ടിയാണ് സമീപത്തെ പാടത്തേക്ക് വെള്ളമൊഴുക്കി കളയുന്നത്. റോഡ് ടാറിങ് പൂർത്തിയാകുന്നതോടെ വെള്ളമൊഴുക്കാനുള്ള ഈ ഏക മാർഗ്ഗവും അടയും.

​മുപ്പതോളം കുടുംബങ്ങളാണ് ഇവിടുത്തെ നാല് സെന്റ് വീടുകളിൽ മാസങ്ങളോളം നീളുന്ന വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നത്. ശക്തമായ മഴയിൽ വീടുകളിലും സെപ്റ്റിക് ടാങ്കുകളിലും വെള്ളം കയറുന്നത് നവജാത ശിശുക്കളും പ്രായമായവരും രോഗികളുമടങ്ങുന്ന ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്.

​നിസ്സഹായരായ കോളനി നിവാസികളുടെ ഈ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെട്ട് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും, ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ മാത്രം എം.എൽ.എ ഫണ്ട് വിനിയോഗിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. വിഷയത്തിൽ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ടെന്ന് പരാതിക്കാരനായ പി.ആർ. സുമേരൻ അറിയിച്ചു.