കനത്ത മഴ മൂവാറ്റുപുഴയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എറണാകുളം മൂവാറ്റുപുഴ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വെള്ളൂർകുന്നം വില്ലേജിലെ എട്ടു കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
കനത്ത മഴ: എറണാകുളം മൂവാറ്റുപുഴയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
മൂവാറ്റുപുഴ:മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂവാറ്റുപുഴ താലൂക്കിലെ വെള്ളൂർകുന്നം വില്ലേജിൽ ഉൾപ്പെടുന്ന കടാതി സൺഡേ സ്കൂളിലാണ് ക്യാമ്പ് പ്രവർത്തനം ആരംഭിച്ചത്.
കനത്ത മഴയെത്തുടർന്ന് വെള്ളൂർകുന്നം വില്ലേജിൽ ജലാശയങ്ങളുടെ സമീപം താമസിക്കുന്ന എട്ടു കുടുംബങ്ങളെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചത്. നിലവിൽ എട്ടു പുരുഷന്മാരും ഒൻപത് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെയുള്ളവരാണ് ഈ ക്യാമ്പിൽ കഴിയുന്നത്. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
