എന്റെ കുളം എറണാകുളം രണ്ടാംഘട്ടത്തിന് കുമ്പളങ്ങിയിൽ തുടക്കം വലിയകുളം നവീകരണം മുഹമ്മദ് ഷിയാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

ജില്ലാ ഭരണകൂടത്തിന്റെയും ഹരിതകേരളം മിഷന്റെയും സംയുക്ത സംരംഭമായ എന്റെ കുളം എറണാകുളം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കുമ്പളങ്ങിയിൽ തുടക്കമായി. മുത്തൂറ്റ് ഫിനാൻസിന്റെ സഹായത്തോടെയുള്ള വലിയകുളം നവീകരണ ഉദ്ഘാടനം എം.എ.ൽ.എ നിർവഹിച്ചു.

എന്റെ കുളം എറണാകുളം രണ്ടാംഘട്ടത്തിന് കുമ്പളങ്ങിയിൽ തുടക്കം വലിയകുളം നവീകരണം മുഹമ്മദ് ഷിയാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
എന്റെ കുളം എറണാകുളം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കുമ്പളങ്ങിയിലെ വലിയകുളം നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഹമ്മദ് ഷിയാസ് എം.എൽ.എ നിർവഹിക്കുന്നു .
എന്റെ കുളം എറണാകുളം രണ്ടാംഘട്ടത്തിന് കുമ്പളങ്ങിയിൽ തുടക്കം വലിയകുളം നവീകരണം മുഹമ്മദ് ഷിയാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

എന്റെ കുളം എറണാകുളം' രണ്ടാംഘട്ടത്തിന് കുമ്പളങ്ങിയിൽ തുടക്കം; വലിയകുളം നവീകരണത്തിന് തുടക്കമായി

കൊച്ചി: ജില്ലാ ഭരണകൂടം, ഹരിതകേരളം മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'എന്റെ കുളം എറണാകുളം' പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങിയിലെ വലിയകുളം നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഹമ്മദ് ഷിയാസ് എം.എൽ.എ നിർവഹിച്ചു.

​നാടിന്റെ പച്ചപ്പും ജലാശയങ്ങളുടെ വീണ്ടെടുപ്പും സംരക്ഷണവുമാണ് 'എന്റെ കുളം എറണാകുളം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ സാമ്പത്തിക സഹായത്തോടെയാണ് കുമ്പളങ്ങിയിലെ വലിയകുളം നവീകരിക്കുന്നത്.

​കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യപ്രഭാഷണം നടത്തി. ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും പച്ചപ്പ് നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം കളക്ടർ ഓർമ്മിപ്പിച്ചു.

​ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് മാർട്ടിൻ, പള്ളുരുത്തി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സൂസൻ ജോസഫ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർഗരേറ്റ് ലോറൻസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീലാ സേവിയർ എന്നിവർ സംസാരിച്ചു. കൂടാതെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ടെസി ജേക്കബ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി ജൂഡ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപി കാരക്കോടത്ത്, മുത്തൂറ്റ് ഫിനാൻസ് സിസിഡി ഹെഡ് രോഹിത് രാജ്, ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ എ. എ. സുരേഷ്, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ-സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.