ശബരിമല സ്വർണ്ണക്കവർച്ച നടൻ ജയറാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു
ശബരിമല സ്വർണ്ണക്കവർച്ച നടൻ ജയറാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു ചെന്നൈയിലെ താരത്തിന്റെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്
ശബരിമല സ്വർണ്ണക്കവർച്ച: നടൻ ജയറാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു
ചെന്നൈ: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രമുഖ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. ചെന്നൈയിലെ താരത്തിന്റെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്തു കൊണ്ടുപോയതെന്ന് കരുതപ്പെടുന്ന സ്വർണ്ണപ്പാളിയും ദ്വാരപാലക ശിൽപവും കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു. ഈ ചടങ്ങിൽ ജയറാം പങ്കെടുത്തതിനെത്തുടർന്നാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.
നേരത്തെ സ്വർണ്ണക്കവർച്ച സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ ജയറാം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വെച്ചുള്ള പരിചയമാണെന്നും എന്നാൽ സ്വർണ്ണപ്പാളി തന്റെ വീട്ടിൽ എത്തിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവത്തിൽ താൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും ജയറാം അന്ന് പ്രതികരിച്ചിരുന്നു. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് പ്രത്യേക സംഘം ഇപ്പോൾ നേരിട്ടെത്തി മൊഴി ശേഖരിച്ചത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
