എസ്എഫ്ഐ മാർച്ചിലെ ബ്ലെയ്ഡ് പ്രയോഗം കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല

​എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബാറുകൾ അടച്ചുപൂട്ടുന്ന കാര്യം നിലവിൽ ആലോചനയിലില്ലെന്നും അദ്ദേഹം കൊച്ചിയിൽ വ്യക്തമാക്കി.

എസ്എഫ്ഐ മാർച്ചിലെ ബ്ലെയ്ഡ് പ്രയോഗം കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല
​എസ്എഫ്ഐ മാർച്ചിലെ ബ്ലെയ്ഡ് പ്രയോഗം: കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല

എസ്എഫ്ഐ മാർച്ചിലെ ബ്ലെയ്ഡ് പ്രയോഗം: കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബ്ലെയ്ഡ് കൊണ്ടുവന്നത് ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാംഘട്ടമായ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാനായി കൊച്ചിയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

​സമരം ചെയ്യുന്നിടത്തേക്ക് ബ്ലെയ്ഡ് കൊണ്ടുവരുന്ന രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. "സമരത്തിനു വരുമ്പോൾ ബ്ലെയ്ഡ് കൊണ്ടുവരുന്നത് തെറ്റായ രീതിയാണ്. പൊലീസിനു ലാത്തിയും തോക്കുമൊക്കെയുണ്ട്, അതുകൊണ്ട് ബ്ലെയ്ഡിന്റെ ആവശ്യമില്ല. ബ്ലെയ്ഡ് കൊണ്ടുവന്ന് പൊലീസുകാരെ വരയുന്നത് പുതിയൊരു രീതിയാണ്. പൊലീസുകാരും മനുഷ്യരാണ്. ഞങ്ങളൊക്കെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്നവരാണ്. ബ്ലെയ്ഡ് കൊണ്ടുവന്നവരെ നിയമത്തിനു മുന്നിൽ െകാണ്ടുവരുമെന്നതിൽ ഒരു സംശയവും വേണ്ട"– രമേശ് ചെന്നിത്തല വ്യക്തമാക്കി.

​എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ ബ്ലെയ്ഡ് പ്രയോഗം വലിയ വിവാദമായിരുന്നു. ബ്ലെയ്ഡു കൊണ്ടുള്ള വരയലിൽ ഏതാനും പൊലീസുകാർക്കും പ്രവർത്തകർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ കർശന നിലപാട്.

​ബാറുകൾ അടയ്ക്കുന്നത് നിലവിൽ ആലോചനയിലില്ല

​സംസ്ഥാനത്ത് ബാറുകൾ അടച്ചുപൂട്ടുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. മദ്യനയം സംബന്ധിച്ച് നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. അക്കാര്യം യു‍ഡിഎഫ് മുന്നണി കൂടി ആലോചിച്ചായിരിക്കും തീരുമാനിക്കുക. ബാറുകൾ അടച്ചുപൂട്ടണമെന്ന ആവശ്യം ചില കോണുകളിൽ നിന്ന് ഉയരുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.