സംസ്ഥാനത്ത് ഹൈഡ്രജൻ ബസുകൾ വരുന്നു? ഡൽഹിയിൽ നേരിട്ടെത്തി പഠിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ

കേരളത്തിൽ ഹൈഡ്രജൻ ബസുകൾ സർവീസ് നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഗതാഗത മന്ത്രി സി.പി. ജോൺ ഡൽഹിയിൽ ഡി.എം.ആർ.സി ബസിൽ യാത്ര നടത്തി സവിശേഷതകൾ വിലയിരുത്തി

സംസ്ഥാനത്ത് ഹൈഡ്രജൻ ബസുകൾ വരുന്നു? ഡൽഹിയിൽ നേരിട്ടെത്തി പഠിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഡി. എം ആർ. സി ഡൽഹിയിൽ ആരംഭിച്ച ഹെഡ്രജൻ ബസിൽ യാത്ര നടത്തുന്നു
സംസ്ഥാനത്ത് ഹൈഡ്രജൻ ബസുകൾ വരുന്നു? ഡൽഹിയിൽ നേരിട്ടെത്തി പഠിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ
സംസ്ഥാനത്ത് ഹൈഡ്രജൻ ബസുകൾ വരുന്നു? ഡൽഹിയിൽ നേരിട്ടെത്തി പഠിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ

കേരളത്തിലും ഹൈഡ്രജൻ ബസുകൾ? ഡൽഹിയിൽ നേരിട്ടെത്തി സവിശേഷതകൾ വിലയിരുത്തി ഗതാഗത മന്ത്രി സി.പി. ജോൺ

ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഹൈഡ്രജൻ ബസുകൾ അവതരിപ്പിക്കുന്നതിനുള്ള സാധ്യതകൾ തേടി ഗതാഗത വകുപ്പ്. ഇതിന്റെ മുന്നോടിയായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) ഡൽഹിയിൽ ആരംഭിച്ച പുതിയ ഹൈഡ്രജൻ ബസിൽ നേരിട്ടെത്തി യാത്ര നടത്തി സവിശേഷതകൾ വിലയിരുത്തി.

​കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം ഈ പ്രത്യേക യാത്രയിൽ പങ്കെടുത്തു. ഡൽഹി സെൻട്രൽ സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് സേവ് തീർഥ്, സെൻട്രൽ വിസ്ത എന്നിവ വലംവെച്ച് സെൻട്രൽ സെക്രട്ടറിയേറ്റിൽ തന്നെ അവസാനിക്കുന്ന റൂട്ടിലായിരുന്നു മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര.

​ഭാവിയുടെ ഇന്ധനമെന്നറിയപ്പെടുന്ന ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ചുള്ള സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഇത്തരം ബസുകളുടെ സാങ്കേതിക സവിശേഷതകൾ നേരിട്ട് മനസ്സിലാക്കുന്നതിനുമാണ് യാത്രയെന്ന് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. കേരളത്തിലെ പൊതുഗതാഗത മേഖലയിൽ ഇത്തരം ബസുകൾ പ്രായോഗികമാക്കാൻ കഴിയുമോ എന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​യാത്രയിലുടനീളം ഡി.എം.ആർ.സി അധികൃതരോടും ബസ് ഓപ്പറേറ്റർമാരോടും വാഹനത്തിന്റെ പ്രവർത്തനക്ഷമത, മൈലേജ്, പരിപാലനച്ചെലവ് എന്നിവയെക്കുറിച്ച് മന്ത്രി പ്രത്യേകം ചോദിച്ചറിഞ്ഞു. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ ഇത്തരം ബസുകൾക്ക് വരുംദിവസങ്ങളിൽ വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ