ഇടുക്കിയിലെ കർഷകർക്ക് ആശ്വാസം മുരിക്കാശ്ശേരി സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചു

ഇടുക്കിയിലെ കാര്‍ഷിക വികസനം സാധ്യമാക്കുന്നതിനായി വൈദ്യുത പ്രസരണ വിതരണ ശൃംഖല ശക്തിപ്പെടുത്തണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. മുരിക്കാശ്ശേരി 110 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു

ഇടുക്കിയിലെ കർഷകർക്ക് ആശ്വാസം മുരിക്കാശ്ശേരി സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചു
ഇടുക്കിയിലെ കാര്‍ഷിക മുന്നേറ്റത്തിന് കരുത്തായി മുരിക്കാശ്ശേരി 110 കെ.വി സബ്സ്റ്റേഷൻ; ഉദ്ഘാടനം നിർവഹിച്ച് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഇടുക്കിയിലെ കർഷകർക്ക് ആശ്വാസം മുരിക്കാശ്ശേരി സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചു
ഇടുക്കിയിലെ കർഷകർക്ക് ആശ്വാസം മുരിക്കാശ്ശേരി സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചു
ഇടുക്കിയിലെ കർഷകർക്ക് ആശ്വാസം മുരിക്കാശ്ശേരി സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചു
ഇടുക്കിയിലെ കർഷകർക്ക് ആശ്വാസം മുരിക്കാശ്ശേരി സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചു

 കാര്‍ഷിക വികസനത്തിന് വൈദ്യുത പ്രസരണ-വിതരണ ശൃംഖല ശക്തിപ്പെടുത്തണമെന്ന് അപു ജോണ്‍ ജോസഫ് മുരിക്കാശ്ശേരി 110 കെ വി സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

ഇടുക്കി:  സംസ്ഥാനത്തിന് മികച്ച സാമ്പത്തിക മുന്നേറ്റം ഉറപ്പാക്കുന്ന ഇടുക്കിയിലെ കാര്‍ഷിക വികസനത്തിന് വൈദ്യുത പ്രസരണ -വിതരണ ശൃംഖല ശക്തിപ്പെടുത്തണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. വൈദ്യുതി സുലഭമായി ലഭിക്കുന്നതിലൂടെ ഇടുക്കിയിലെ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും മുരിക്കാശ്ശേരി ഉള്‍പ്പടെയുള്ള സബ് സ്റ്റേഷനുകള്‍ അതിനു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുരിക്കാശ്ശേരി സബ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുരിക്കാശ്ശേരി ഉള്‍പ്പടെ ഇടുക്കിയില്‍ ആരംഭം കുറിക്കുന്ന സബ് സ്റ്റേഷനുകള്‍ നാടിന്റെ കാര്‍ഷിക വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

റോയ് കെ പൗലോസ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എം പി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, വൈസ് പ്രസിഡന്റ് മിലാനി സാബു, കെ എസ് ഇ ബി ഡയറക്റ്റര്‍ എസ് ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.