കള്ളാടി ദുരന്തം മുഖ്യമന്ത്രി വി.ഡി. സതീശൻ ദുരന്തമേഖല സന്ദർശിച്ചു

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബാം ചെയ്ത് കൈമാറി. മുഖ്യമന്ത്രി വി.ഡി. സതീശൻ ദുരന്തമേഖലയും ക്യാമ്പും സന്ദർശിച്ചു.

കള്ളാടി ദുരന്തം മുഖ്യമന്ത്രി വി.ഡി. സതീശൻ ദുരന്തമേഖല സന്ദർശിച്ചു
കള്ളാടി ദുരന്തം മുഖ്യമന്ത്രി വി.ഡി. സതീശൻ ദുരന്തമേഖല സന്ദർശിച്ചു
കള്ളാടി ദുരന്തം മുഖ്യമന്ത്രി വി.ഡി. സതീശൻ ദുരന്തമേഖല സന്ദർശിച്ചു
കള്ളാടി ദുരന്തം മുഖ്യമന്ത്രി വി.ഡി. സതീശൻ ദുരന്തമേഖല സന്ദർശിച്ചു
കള്ളാടി ദുരന്തം മുഖ്യമന്ത്രി വി.ഡി. സതീശൻ ദുരന്തമേഖല സന്ദർശിച്ചു

കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി; മുഖ്യമന്ത്രി ദുരന്തമേഖലയിൽ സന്ദർശനം നടത്തി

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും എംബാം നടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ടവർക്ക് കൈമാറി. കരാർ കമ്പനിയായ ഡി. ബി. എൽ അധികൃതർക്കാണ് മൃതദേഹങ്ങൾ കൈമാറിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം മൊയ്തീൻ ഷാ അറിയിച്ചു.

​മരണപ്പെട്ടവരിൽ ജാർഖണ്ഡ് സ്വദേശിയായ അൻമോലിൻ്റെ മൃതദേഹം രാത്രി 8.30-നുള്ള ഇൻഡിഗോ വിമാനത്തിൽ റാഞ്ചിയിലേക്ക് കൊണ്ടുപോകും. വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് മറ്റ് മൃതദേഹങ്ങളും എത്രയും വേഗം അതത് സ്വദേശങ്ങളിൽ എത്തിക്കുമെന്ന് ഡി.ബി.എൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

​ദുരന്തമേഖലയിൽ മുഖ്യമന്ത്രിയുടെ സന്ദർശനം

അതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശൻ കള്ളാടി ദുരന്തമേഖലയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദർശിച്ചു. ക്യാമ്പിലുള്ളവരുമായി സംസാരിച്ച അദ്ദേഹം അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്ന് അറിയിച്ചു. തുടർന്ന് കള്ളാടി ദുരന്തത്തിൽ പരിക്കേറ്റ് മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിച്ച് ആരോഗ്യസ്ഥിതി വിവരങ്ങൾ തിരക്കി.