മസ്കറ്റിന്റെ പശ്ചാത്തലത്തിൽ ട്രേസിംഗ് ഷാഡോ ട്രെയിലർ വിഷുദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നു

MV നിഷാദ് സംവിധാനം ചെയ്ത് മസ്കറ്റിൽ ചിത്രീകരിച്ച ട്രേസിംഗ് ഷാഡോ സിനിമയുടെ ട്രെയിലർ ഏപ്രിൽ 14 വിഷുദിനത്തിൽ പുറത്തിറങ്ങും. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.

മസ്കറ്റിന്റെ പശ്ചാത്തലത്തിൽ ട്രേസിംഗ് ഷാഡോ ട്രെയിലർ വിഷുദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നു
മസ്കറ്റിന്റെ പശ്ചാത്തലത്തിൽ 'ട്രേസിംഗ് ഷാഡോ'; ട്രെയിലർ വിഷുദിനത്തിൽ റിലീസിന് ഒരുങ്ങുന്നു
മസ്കറ്റിന്റെ പശ്ചാത്തലത്തിൽ ട്രേസിംഗ് ഷാഡോ ട്രെയിലർ വിഷുദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നു
മസ്കറ്റിന്റെ പശ്ചാത്തലത്തിൽ ട്രേസിംഗ് ഷാഡോ ട്രെയിലർ വിഷുദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നു

വിഷുദിനത്തിൽ വിസ്മയമായി ‘ട്രേസിംഗ് ഷാഡോ’; ട്രെയിലർ ഏപ്രിൽ 14-ന് പുറത്തിറങ്ങും

​മസ്‌കറ്റ്: മലയാള സിനിമയിൽ വൈകാരികമായൊരു പ്രമേയവുമായി എത്തുന്ന ‘ട്രേസിംഗ് ഷാഡോ’ (TRACING SHADOW) എന്ന ചിത്രത്തിന്റെ ട്രെയിലർ വിഷുദിനത്തിൽ പ്രേക്ഷകരിലേക്ക്. സിനിമാറ്റിക് ദൃശ്യഭംഗിയും ഹൃദയസ്പർശിയായ കഥാമുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രത്തിന്റെ ട്രെയിലർ ഏപ്രിൽ 14-ന് രാവിലെ 10 മണിക്ക് ഔദ്യോഗികമായി റിലീസ് ചെയ്യും.

​പൂർണ്ണമായും മസ്കറ്റിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് MV നിഷാദ് ആണ്. എഡിറ്റിംഗ് നിർവ്വഹിച്ചതും സംവിധായകൻ തന്നെയാണ്. മഞ്ജു, ഹിന്ദിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2025-ൽ പുറത്തിറങ്ങിയ 'ഇഴ' ഉൾപ്പെടെ മൂന്ന് ചിത്രങ്ങളുടെ നിർമ്മാതാവ് സലിം മുതുവമ്മൽ  ഈ ചിത്രത്തിൻറെ സഹനിർമ്മാതാവായി എത്തുന്നു ,കൂടാതെ  മനോജ് അലുമുള്ളിത്തൊടി, അമീൻ എന്നിവരാണ് ചിത്രത്തിന്റെ മറ്റ്സഹനിർമ്മാതാക്കൾ. നിർമ്മാണത്തിനൊപ്പം മികച്ചൊരു അഭിനേതാവ് കൂടിയായ സലിം മുതുവമ്മലിന്റെ സാന്നിധ്യം ചിത്രത്തിന്റെ മറ്റൊരു  പ്രത്യേകത കൂടിയാണ്

​മധു കാവിലിന്റെ ഛായാഗ്രഹണവും സംവിധായകൻ തന്നെ രചിച്ച വരികളും ചിത്രത്തിന്റെ കരുത്താണ്. മഞ്ജു നിഷാദ്, സത്യൻ തടത്തിൽ, രഘുപതി, സുരേഷ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കിയിരിക്കുന്നു. സിഗ്നേച്ചർ സ്റ്റുഡിയോയിൽ ദീപുവിന്റെ മിക്സിംഗിൽ ഒരുങ്ങിയ ശബ്ദസംവിധാനം മികച്ചൊരു തിയേറ്റർ അനുഭവം ഉറപ്പുനൽകുന്നു. റിലീസിന് മുൻപ് തന്നെ നിരവധി  പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചിത്രം, പ്രേക്ഷകമനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നായിരിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.