ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് ആഴക്കടൽ മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാൻ ഫിഷറീസ് വകുപ്പ് ധനസഹായം നൽകുന്നു. നവംബർ 30 വരെ അപേക്ഷിക്കാം. യോഗ്യതയും വിശദവിവരങ്ങളും അറിയാം
ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ചൂണ്ടയും വലയും അനുബന്ധ ഉപകരണങ്ങളും നല്കുന്ന 2026-27 വര്‍ഷത്തെ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഫിഷറീസ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
അഞ്ച് മുതല്‍ പത്ത് വരെ അംഗങ്ങളുള്ള മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഗ്രൂപ്പിലെ അംഗങ്ങള്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ (ഗഎണഎആ) രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഓരോ അംഗത്തിനും ഫിഷര്‍ ബയോമെട്രിക് കാര്‍ഡും ക്യുആര്‍ കോഡ് പതിച്ച ആധാര്‍ കാര്‍ഡും ഉണ്ടായിരിക്കണം. യാനത്തിന് സാധുവായ റിയല്‍ ക്രാഫ്റ്റ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും മത്സ്യബന്ധന ലൈസന്‍സും സ്പെഷ്യല്‍ പെര്‍മിറ്റ്, ആക്സസ് പാസ് അല്ലെങ്കില്‍ എല്‍ഒഎ എന്നിവയും നിര്‍ബന്ധമാണ്.
ഒരു യൂണിറ്റിന് പരമാവധി ഒരു ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 75,000 രൂപ സര്‍ക്കാര്‍ വിഹിതവും 25,000 രൂപ ഗുണഭോക്തൃ വിഹിതവും ആയിരിക്കും. ചൂണ്ട, നൂല്, ലോങ് ലൈന്‍, റീഫ് ലൈന്‍, ഷാര്‍ക്ക് ലൈന്‍, ട്രോള്‍ ലൈന്‍ തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് സഹായം ലഭിക്കുക.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയമായ മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂരില്‍ നിന്നും ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നിന്നും ലഭിക്കും. നവംബര്‍ 30ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2731081 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
