മഞ്ഞള്ളൂർ റൂറൽ ബാങ്കിൽ 22 കോടിയുടെ തട്ടിപ്പ് ഭരണസമിതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബഹുജന മാർച്ച്

മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലെ 22 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിനെതിരെ കോൺഗ്രസ് ഭരണസമിതിയെ അറസ്റ്റ് ചെയ്യണമെന്നും നിക്ഷേപകരുടെ പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ബഹുജന മാർച്ച് നടത്തി.

മഞ്ഞള്ളൂർ റൂറൽ ബാങ്കിൽ 22 കോടിയുടെ തട്ടിപ്പ് ഭരണസമിതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബഹുജന മാർച്ച്
മഞ്ഞള്ളൂർ റൂറൽ ബാങ്കിൽ 22 കോടിയുടെ തട്ടിപ്പ് ഭരണസമിതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബഹുജന മാർച്ച്
മഞ്ഞള്ളൂർ റൂറൽ ബാങ്കിൽ 22 കോടിയുടെ തട്ടിപ്പ് ഭരണസമിതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബഹുജന മാർച്ച്
മഞ്ഞള്ളൂർ റൂറൽ ബാങ്കിൽ 22 കോടിയുടെ തട്ടിപ്പ് ഭരണസമിതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബഹുജന മാർച്ച്
മഞ്ഞള്ളൂർ റൂറൽ ബാങ്കിൽ 22 കോടിയുടെ തട്ടിപ്പ് ഭരണസമിതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ബഹുജന മാർച്ച്

മഞ്ഞള്ളൂർ റൂറൽ ബാങ്ക് തട്ടിപ്പ്: കോൺഗ്രസ് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുക, DYFI മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

​മൂവാറ്റുപുഴ: മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലെ 22 കോടി രൂപയുടെ വൻ സാമ്പത്തിക ക്രമക്കേടിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ഇരമ്പി. ബാങ്കിൽ നടന്ന വൻ തട്ടിപ്പിന് ഉത്തരവാദികളായ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുക, നിക്ഷേപകരുടെ പണം തിരികെ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിവൈഎഫ്ഐ 'ബഹുജന മാർച്ച്' സംഘടിപ്പിച്ചത്.

​നിരവധി പ്രവർത്തകർ പങ്കെടുത്ത മാർച്ചും തുടർന്ന് നടന്ന ധർണ്ണയും ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ നിക്ഷേപകരുടെ പണം കൊള്ളയടിച്ച കോൺഗ്രസ് ഭരണസമിതിയെയും അതിന് ഒത്താശ ചെയ്തവരെയും ഒരു കാരണവശാലും വെറുതെ വിടില്ലെന്നും, അഴിമതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹകരണ മേഖലയുടെ വിശ്വാസ്യതയെ തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ ജനകീയ പ്രതിഷേധം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ വിജയ് കെ. ബേബി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു മുഖ്യപ്രഭാഷണം നടത്തി. തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നും, സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, ബ്ലോക്ക് പ്രസിഡന്റ് അഖിൽ പ്രകാശ്, ജില്ലാ കമ്മിറ്റി അംഗം അനീഷ് കെ.കെ എന്നിവർ സംസാരിച്ചു.

​സിപിഐഎം മഞ്ഞള്ളൂർ ലോക്കൽ സെക്രട്ടറി എം.കെ. മധു, ഡിവൈഎഫ്ഐ മഞ്ഞള്ളൂർ മേഖല സെക്രട്ടറി വിഷ്ണു സുകുമാരൻ, മേഖല ട്രഷറർ ജഗൻ ജോഷി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.