എറണാകുളത്ത് വധശ്രമക്കേസ് പ്രതിക്ക് കാപ്പ അലൻ മോറിസിനെ ആറ് മാസത്തേക്ക് നാടുകടത്തി

നിരന്തര കുറ്റാവാളിയായ ഏലൂർ സ്വദേശി അലൻ മോറിസിനെ കാപ്പ നിയമപ്രകാരം എറണാകുളം ജില്ലയിൽ നിന്നും ആറ് മാസത്തേക്ക് നാടുകടത്തി ഉത്തരവിട്ടു.

എറണാകുളത്ത് വധശ്രമക്കേസ് പ്രതിക്ക് കാപ്പ അലൻ മോറിസിനെ ആറ് മാസത്തേക്ക് നാടുകടത്തി
എറണാകുളത്ത് വധശ്രമക്കേസ് പ്രതിക്ക് കാപ്പ; അലൻ മോറിസിനെ ആറ് മാസത്തേക്ക് നാടുകടത്തി

നിരന്തര കുറ്റാവാളി അലൻ മോറിസിനെ കാപ്പ ചുമത്തി നാടുകടത്തി

​കൊച്ചി: നിരന്തര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന യുവാവിനെ കാപ്പ (KAAPA) നിയമപ്രകാരം ആറ് മാസത്തേക്ക് നാടുകടത്തി. എളൂർ എഫ്.എ.സി.ടി മാർക്കറ്റിന് സമീപം തായങ്കരി വീട്ടിൽ അലൻ മോറിസ് (27) നെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. അരുൾ ആർ.ബി. കൃഷ്ണ ഉത്തരവ് പ്രകാരം നാടുകടത്തിയത്. നിലവിൽ ഘണ്ടാകർണ്ണൻ വെളി ചെത്തിക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.

​എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വധശ്രമം, മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ അലൻ പ്രതിയാണ്. കഴിഞ്ഞ ജൂലൈ മാസത്തിൽ നോർത്ത് പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പ്രതിയായതോടെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ ഊർജ്ജിതമാക്കിയത്.

​സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന കുറ്റവാളികൾക്കെതിരെ കർശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.