ദേശസുരക്ഷ ഉറപ്പാക്കാൻ എൻ.എസ്.ജി കമാൻഡോകൾ പുന്നമടയിൽ ആലപ്പുഴയിൽ വൻ മോക്ക്ഡ്രിൽ

ദേശസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എൻ.എസ്.ജി ട്രെയിനിംഗ് വിങ്ങിന്റെ നേതൃത്വത്തിൽ ആലപ്പുഴ പുന്നമടക്കായലിലും നെഹ്റു പവലിയനിലും മോക്ക്ഡ്രിൽ സംഘടിപ്പിച്ചു

ദേശസുരക്ഷ ഉറപ്പാക്കാൻ എൻ.എസ്.ജി കമാൻഡോകൾ പുന്നമടയിൽ ആലപ്പുഴയിൽ വൻ മോക്ക്ഡ്രിൽ
ദേശസുരക്ഷ ഉറപ്പാക്കാൻ എൻ.എസ്.ജി കമാൻഡോകൾ പുന്നമടയിൽ ആലപ്പുഴയിൽ വൻ മോക്ക്ഡ്രിൽ
ദേശസുരക്ഷ ഉറപ്പാക്കാൻ എൻ.എസ്.ജി കമാൻഡോകൾ പുന്നമടയിൽ ആലപ്പുഴയിൽ വൻ മോക്ക്ഡ്രിൽ
ദേശസുരക്ഷ ഉറപ്പാക്കാൻ എൻ.എസ്.ജി കമാൻഡോകൾ പുന്നമടയിൽ ആലപ്പുഴയിൽ വൻ മോക്ക്ഡ്രിൽ
ദേശസുരക്ഷ ഉറപ്പാക്കാൻ എൻ.എസ്.ജി കമാൻഡോകൾ പുന്നമടയിൽ ആലപ്പുഴയിൽ വൻ മോക്ക്ഡ്രിൽ

ആലപ്പുഴയെ ഞെട്ടിച്ച് കമാൻഡോ ഓപ്പറേഷൻ പുന്നമടക്കായലിൽ ഡൽഹി എൻ.എസ്.ജിയുടെ മിന്നൽ മോക്ക്ഡ്രിൽ

ആലപ്പുഴ : രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (NSG) നേതൃത്വത്തിൽ ആലപ്പുഴ പുന്നമടയിൽ വിപുലമായ ദേശസുരക്ഷാ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. ഡൽഹി എൻ.എസ്.ജി ട്രെയിനിംഗ് വിങ് ടീം കമാൻഡറുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു തന്ത്രപ്രധാനമായ ഈ പരിശീലനം നടന്നത്.

​ആലപ്പുഴയിലെ പ്രശസ്തമായ പുന്നമടക്കായൽ, നെഹ്റു പവലിയൻ എന്നിവിടങ്ങളെ കേന്ദ്രീകരിച്ചാണ് മോക്ക്ഡ്രിൽ അരങ്ങേറിയത്. അടിയന്തര ഘട്ടങ്ങളിൽ ഉണ്ടാകേണ്ട സുരക്ഷാ പ്രതിരോധവും വിവിധ വകുപ്പുകളുടെ ഏകോപനവും പരിശോധിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.

​ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മോക്ക്ഡ്രില്ലിന് ആവശ്യമായ സുരക്ഷാ വലയമൊരുക്കി. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ ഫയർഫോഴ്സും സജ്ജമായിരുന്നു. ഇവർക്ക് പുറമെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ മെഡിക്കൽ ഓഫീസിന്റെ (DMO) പ്രത്യേക ആരോഗ്യസംഘം, സംസ്ഥാന ജലഗതാഗത വകുപ്പ് (SWTD) ഉദ്യോഗസ്ഥർ തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളും സംയുക്തമായി ഈ സുരക്ഷാ പരിശീലനത്തിൽ പങ്കാളികളായി.

​തീരദേശ മേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഉണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ നമ്മുടെ സുരക്ഷാ ഏജൻസികൾ പൂർണ്ണ സജ്ജരാണെന്ന് ഉറപ്പുവരുത്തുന്നതായിരുന്നു പുന്നമടയിൽ നടന്ന ഈ മോക്ക്ഡ്രിൽ.