A S Dinesh

A S Dinesh

Last seen: 3 years ago

കൊച്ചി പള്ളുരുത്തി സ്വദേശി. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജേർണലിസത്തിലും പബ്ലിക് റിലേഷൻസിലും ഡിപ്ലോമയും നേടിയ ശേഷമാണ് എ എസ് ദിനേശ് മലയാള സിനിമാ രംഗത്തെത്തുന്നത്. കാക്കനാട് പ്രസ് അക്കാദമിയിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു എ എസ് ദിനേശ്. ജേർണലിസം വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദിനേശ് ഫ്രീലാൻസ് പത്രപ്രവർത്തനവും ചെയ്തിരുന്നു. ചലച്ചിത്ര താരങ്ങളുമായി ദിനേശ് നടത്തിയ അഭിമുഖങ്ങളും അദ്ദേഹം ചെയ്ത സിനിമാവിശേഷങ്ങളും മലയാളത്തിലെ ഒട്ടുമിക്ക മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രാധിപന്മാർ ആവശ്യപ്പെടുന്നതിനനുസരിച്ച് സിനിമാമേഖലയിൽ നിന്നുള്ള കൂടുതൽ ഫീച്ചറുകൾ തുടരെത്തുടരെ ചേയ്യേണ്ടി വന്നതോടെ ക്രമേണ ദിനേശിന്റെ പ്രവർത്തന രംഗം ഈ മേഖലയായി. 1997ൽ റിലീസായ “ആറ്റുവേല” എന്ന ചിത്രത്തിന്റെ പി ആർ ഓ വർക്ക് ചെയ്തു കൊണ്ടാണ് എ എസ് ദിനേശ് മലയാള സിനിമയിലെത്തുന്നത്. പിന്നീട് "പഞ്ചലോഹം" എന്ന സിനിമയ്ക്ക് വേണ്ടിയും പ്രവർത്തിച്ചു. തുടർന്ന് സിനിമയിൽ സജീവമായി. സിനിമയുടെ ചിത്രങ്ങളും ഷൂട്ടിങ്ങ് റിപ്പോർട്ടും വാരികകളിൽ എത്തിച്ചു കൊടുക്കുന്ന ആദ്യകാല പി ആർ ഓ ജോലികളിൽ നിന്നും വ്യത്യസ്ഥമായി സിനിമയുടെ പൂജ മുതൽ റിലീസിങ്ങ് വരെയുള്ള എല്ലാ പബ്ലിക്ക് റിലേഷൻസ് വർക്കുകളും ദിനേശ് ചെയ്യുന്നു. പത്ര മാഗസിനുകൾ കൂടാതെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴിയും വൈവിധ്യവും സർഗ്ഗത്മകതയുമുള്ള സിനിമാ വിശേഷങ്ങളും വാർത്തകളും നൽകുന്ന ദിനേശിന്റെ സ്ഥാനം മലയാള സിനിമയിലെ മുൻനിര പി ആർ ഓകളുടെ നിരയിലാണ്. എ എസ് ദിനേശ് ഇപ്പോൾ കൊച്ചിയിലെ പാണ്ടിക്കുടിയിൽ താമസിക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥയായ ചന്ദ്രാബായിയാണ് ഭാര്യ. ഗോപാലകൃഷ്ണപ്രഭു, മഞ്ജു എന്നിവരാണ് മക്കൾ.

Member since Nov 10, 2022 asdinesh@gmail.com

Following (0)

Followers (0)

പൂജ സ്വിച്ച് ഓൺ

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം:സിനിമയുടെ പൂജ തൃശ്ശൂരിൽ...

സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം എന്ന പുതിയ ചിത്രത്തിന്റെ പൂജാച്ചടങ്ങ് തൃശ്ശൂരിൽ നടന്നു. വയലാറിന്റെ...

പൂജ സ്വിച്ച് ഓൺ

പുതിയ തലമുറയുടെ സ്വപ്നങ്ങളും പോരാട്ടവും പറഞ്ഞ് ആമസോൺ പ്രണയം...

കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന ആമസോൺ പ്രണയം എന്ന പുതിയ സിനിമയുടെ പൂജയും ഓഡിയോ പ്രകാശനവും തിരൂർ ഗ്രേയ്സ് റെസിഡൻസിയിൽ വെച്ച് നടന്നു....

പൊതു വാർത്ത

എസ്.എസ്.സി.സി സ്റ്റാർ നൈറ്റ് വൈക്കം വിജയലക്ഷ്മിയെ ആദരിക്കും

സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ (SSCC) സംഘടിപ്പിക്കുന്ന ആദ്യ സ്റ്റാർ നൈറ്റ് സെപ്റ്റംബർ 26 ന് എറണാകുളം സ്റ്റേഡിയം എസി ഹാളിൽ നടക്കും....

സിനിമ

നാഗ സൈരന്ധ്രി ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിലേക്ക്

ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത നാഗ സൈരന്ധ്രി (സോഷ്യൽ സ്വാമി) 32 ാമത് സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുന്നു. ചെന്നൈയിൽ...

പൂജ സ്വിച്ച് ഓൺ

പൃഥ്വിരാജ് മഞ്ജു വാര്യർ ചിത്രം ഒടിയൻ ദി ഏജ് ഓഫ് ഇല്ല്യൂഷൻ...

പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ മിസ്റ്ററി ത്രില്ലർ ഒടിയൻ:...

പൊതു വാർത്ത

ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി മാക്ട

മയക്കുമരുന്നിനും ലഹരിക്കുമെതിരെയുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കൊപ്പം മാക്ടയും കൈകോർക്കുന്നു. ലോഗോ പ്രകാശനം...

Loading...