ദുൽഖർ സൽമാന്റെ ആകാശംലോ ഒക താര അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം നവംബർ 20ന് റിലീസ്

ദുൽഖർ സൽമാൻ നായകനായെത്തുന്ന പവൻ സാദിനേനി ചിത്രം ആകാശംലോ ഒക താര യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം നവംബർ 20ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

ദുൽഖർ സൽമാന്റെ ആകാശംലോ ഒക താര അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം നവംബർ 20ന് റിലീസ്
ദുൽഖർ സൽമാന്റെ 'ആകാശംലോ ഒക താര' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നവംബർ 20ന് റിലീസ്

ആകാശംലോ ഒക താര: ദുൽഖർ സൽമാൻ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

​കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യുടെ (Aakasamlo Oka Tara) അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക്‌മൈഷോ (BookMyShow), ഡിസ്ട്രിക്റ്റ് (District), ടിക്കറ്റ്ന്യൂ (TicketNew) തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾ വഴി നിലവിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

​‘ഓരോ സ്വപ്നത്തിനും ഒരു യാത്രയുണ്ട്, ഓരോ യാത്രയ്ക്കും ഒരു കഥയുണ്ട്’ എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ എത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലി നായികയാകുന്ന ചിത്രത്തിൽ തമിഴ് നടി ശ്രുതി ഹാസൻ, രോഹിണി, മുരളി ശർമ്മ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ അവതരിപ്പിക്കുന്ന ചിത്രം ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ തിയേറ്ററുകളിൽ എത്തിക്കുന്നത്.

​ജി.വി. പ്രകാശ് കുമാർ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.