കൂത്താട്ടുകുളം ബൈപാസ് പദ്ധതി മൂന്നുഘട്ടമായി നടപ്പാക്കും മന്ത്രി അനൂപ് ജേക്കബ്
കൂത്താട്ടുകുളത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം15.68 കോടിയുടെ ബൈപാസ് പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കും
കൂത്താട്ടുകുളം ടൗണിലെ ഗതാഗതക്കുരുക്ക് ബൈപാസ് പദ്ധതി മൂന്നുഘട്ടമായി നടപ്പാക്കും മന്ത്രി അനൂപ് ജേക്കബ്
കൂത്താട്ടുകുളം : കൂത്താട്ടുകുളം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എം.സി റോഡിന് സമാന്തരമായുള്ള നിര്‍ദിഷ്ട ബൈപാസ് പദ്ധതി മൂന്നുഘട്ടമായി നടപ്പാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
ആദ്യഘട്ടമായി ചോരക്കുഴി- കാഞ്ഞിരമല റോഡ്, കൂത്താട്ടുകുളം യുപി സ്കൂള്‍ റോഡ്, ശ്രീധരീയം ഓണംകുന്നുകാവ് ക്ഷേത്ര റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവ ഉള്‍പ്പെടുത്തി കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും തുക ലഭ്യമാക്കാനുള്ള അഭ്യര്‍ഥന നല്‍കിയിട്ടുണ്ട്.
രണ്ടാംഘട്ടത്തില്‍ കൂത്താട്ടുകുളം -കിഴക്കൊമ്പ്, പൈറ്റക്കുളം- കുങ്കുമശേരി ഭാഗങ്ങളും നവീകരിച്ച് ബൈപ്പാസ് ശൃംഖല ഒരുക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. മൂന്നാംഘട്ടത്തില്‍ പാലാ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്കായി മംഗലത്തുതാഴം- കൂത്താട്ടുകുളം മഹാദേവക്ഷേത്രം റോഡും ബൈപാസില്‍ ഉള്‍പ്പെടുത്തും.
ചോരക്കുഴി- കാഞ്ഞിരമല റോഡിലെ തെക്കേക്കുറ്റി പാലം പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതിനായി മൂന്നു കോടി രൂപ കൂടി ചെലവു പ്രതീക്ഷിക്കുന്നു. പാലം നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക പരിശോധനയും ഇന്‍വെസ്റ്റിഗേഷന്‍ നടപടികളും നടന്നുവരികയാണ്.
റോഡ് നിര്‍മ്മാണത്തിന് 15.68 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഗതാഗതം വഴിതിരിച്ചുവിടാനും ടൗണിലെ തിരക്കുകുറയ്ക്കാനും സാധിക്കുമെന്നാണു പ്രതീക്ഷ.
ബൈപാസ് പദ്ധതിയുടെ ഭാഗമായി ചോരക്കുഴി പാലം ജംഗ്ഷന് മുതല്‍ ഓണംകുന്നുകാവ് ഭാഗം വരെ റോഡിന്റെ വീതി നിര്‍ണയിക്കാനുള്ള സര്‍വേ നടപടികള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയിരുന്നു. എട്ടുമീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിച്ച് ആധുനിക രീതിയില്‍ ടാറിങ് നടത്താനാണ് ആലോചന. തെക്കേക്കുറ്റി പാലത്തിന്റെ പുനർനിര്‍മാണവും ഭൂമിയുടെ ലഭ്യതയും പദ്ധതിയിലെ പ്രധാന ഘടകങ്ങളാണ്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
