ചെറായിയിൽ വൻ രാസലഹരി വേട്ട 42 ഗ്രാം എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ
ചെറായിയിലെ റിസോർട്ടിൽ 42 ഗ്രാം എം.ഡി.എം.എയുമായി നാല് മട്ടാഞ്ചേരി സ്വദേശികളെ മുനമ്പം പോലീസ് പിടികൂടി. ബംഗലൂരുവിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.
ചെറായിയിൽ വൻ രാസലഹരി വേട്ട: 42 ഗ്രാം എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ
കൊച്ചി: ചെറായിയിൽ വൻ രാസലഹരി വേട്ട. 42 ഗ്രാം എം.ഡി.എം.എയുമായി മട്ടാഞ്ചേരി സ്വദേശികളായ നാല് യുവാക്കളെ മുനമ്പം പോലീസും റൂറൽ ജില്ലാ ഡാൻസാഫും ചേർന്ന് പിടികൂടി. മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ ഷിനാസ് (28), പുതിയ റോഡ് പനച്ചിക്കാപ്പറമ്പ് ഷാജഹാൻ (31), പുതിയറോഡ് മഹാജനവാടി സഫീർ (ഷിലാസ് - 28), ബസാർ റോഡ് പുതുക്കാട്ട് പറമ്പ് സഫീർ (എപ്പീർ - 32) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തെത്തുടർന്ന് ചെറായിയിലെ ഒരു റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. ബംഗലൂരുവിൽ നിന്ന് സഫീർ (ഷിലാസ്) എത്തിച്ച ലഹരിമരുന്ന് ചെറായി, പുതുവൈപ്പ് ബീച്ച്, കൊച്ചി എന്നിവിടങ്ങളിൽ വിൽപ്പനയ്ക്കായി പാക്കറ്റുകളിലാക്കുന്നതിനിടെയാണ് പോലീസ് സംഘം എത്തിയത്.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡി.വൈ.എസ്.പി എസ്. ജയകൃഷ്ണൻ, ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, എസ്.ഐ വന്ദന കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
