വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി എസ്എൻഡിപി യോഗം ഭരണസമിതി പുറത്തേക്ക്
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഭരണസമിതിയെയും ഹൈക്കോടതി അയോഗ്യരാക്കി. പ്രൊഫ. എം.കെ സാനു നൽകിയ ഹർജിയിലാണ് ഉത്തരവ്.
വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ്എൻഡിപി യോഗം ഭാരവാഹികളെ ഹൈക്കോടതി അയോഗ്യരാക്കി
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള നിലവിലെ ഭരണസമിതിയെ ഹൈക്കോടതി അയോഗ്യരാക്കി. പ്രൊഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ 2024-ൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ നിർണായക ഉത്തരവ്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടങ്ങുന്ന ഭരണസമിതിക്കാണ് സ്ഥാനചലനം സംഭവിച്ചിരിക്കുന്നത്.
യോഗത്തിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ ഏൽപ്പിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഹർജിയിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ എസ്എൻഡിപി യോഗത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ നിയമനങ്ങൾ നടത്തുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിവിധ ശാഖകളിലെ ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും നിലവിലെ നേതൃത്വത്തെ കോടതി തടഞ്ഞു.
വിധിയുടെ പൂർണ്ണരൂപം പുറത്തുവരുന്നതോടെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകുമെങ്കിലും, പതിറ്റാണ്ടുകളായി സംഘടനയെ നയിക്കുന്ന വെള്ളാപ്പള്ളി നടേശന് ഈ വിധി വലിയ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
