മുൻഷി ഹരീന്ദ്ര കുമാർ അനുസ്മരണം
മുൻഷി ഹരീന്ദ്ര കുമാർ അനുസ്മരണം ഉചിതമായ സ്മാരകം വേണമെന്ന് ആവശ്യമുയർന്നു
മുൻഷി ഹരീന്ദ്ര കുമാർ അനുസ്മരണം: ഉചിതമായ സ്മാരകം വേണമെന്ന് ആവശ്യമുയർന്നു
തിരുവനന്തപുരം: മലയാളം സിനിമ ടെക്‌നിഷ്യൻസ് ആൻഡ് ആർട്ടിസ്റ്റ്സ് ഫെഡറേഷൻ (മെസിറ്റ) ആഭിമുഖ്യത്തിൽ മുൻഷി ഹരീന്ദ്ര കുമാറിന്റെ അനുസ്മരണയോഗം സംഘടിപ്പിച്ചു. സി.ഐ.ടി.യു (CITU) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു.
മുൻഷി ഹരീന്ദ്ര കുമാറിന്റെ സ്മരണ നിലനിർത്തുന്നതിനായി ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉയർന്നു. ചടങ്ങിൽ പ്രമുഖ സംവിധായകരായ സുരേഷ് ഉണ്ണിത്താൻ, വിജയൻ ബാലകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സജി ചെങ്കള്ളൂർ, അഞ്ചു കാർത്തിക, സൂരജ്, ലക്ഷ്മൺ എം.കെ, ഷാജി തുടങ്ങിയവർ സംസാരിച്ചു. മെസിറ്റ ജനറൽ സെക്രട്ടറി എ.എൽ അഭിലാഷ് ചടങ്ങിന് നേതൃത്വം നൽകി. കലാരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ യോഗം ആദരവോടെ സ്മരിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
