അശ്വമേധം 7.0 മെട്രോയിൽ ബോധവൽക്കരണ പരിപാടി
കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിയായ അശ്വമേധം 7.0-ന്റെ ഭാഗമായി എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസും കൊച്ചി വാട്ടർ മെട്രോയും സംയുക്തമായി
കൊച്ചി: കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിയായ 'അശ്വമേധം 7.0'-ന്റെ ഭാഗമായി എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസും (ആരോഗ്യം) കൊച്ചി വാട്ടർ മെട്രോയും സംയുക്തമായി ഹൈക്കോടതി ടെർമിനലിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പൊതുജനങ്ങളിൽ കുഷ്ഠരോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി വൈവിധ്യമാർന്ന അവതരണങ്ങൾ കൊണ്ട് ശ്രദ്ധേയമായി.
പ്രശസ്ത കലാകാരൻ വിനോദ് നരനാട്ട് അവതരിപ്പിച്ച 'കിറ്റി ഷോ' ആരോഗ്യ സന്ദേശങ്ങൾ ലളിതവും ആസ്വാദ്യകരവുമായി ജനങ്ങളിലേക്ക് എത്തിച്ചു. നിരവധി സ്കൂൾ വിദ്യാർത്ഥികളും യാത്രക്കാരും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ബോധവൽക്കരണ ക്ലാസ്, ആകർഷകമായ പോസ്റ്റർ പ്രദർശനം, വിജയികൾക്ക് സമ്മാനങ്ങൾ നൽകിയ സ്പോട്ട് ക്വിസ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ എൻ.എസ്.എസ് (NSS) യൂണിറ്റ് വിദ്യാർത്ഥിനികളും കാമ്പയിനിൽ പങ്കാളികളായി. ആരോഗ്യ വകുപ്പ് എഡ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ രജനി ജി., ജോബി കെ.പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുഷ്ഠരോഗം നേരത്തെ കണ്ടെത്തേണ്ടതിൻ്റെയും ചികിത്സ തേടേണ്ടതിൻ്റെയും പ്രാധാന്യം ഉദ്യോഗസ്ഥർ വിശദീകരിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
