പെരിയാർ വാലി കനാൽ അറ്റകുറ്റപ്പണിക്ക് 10 കോടിയുടെ പദ്ധതി ശുചീകരണം വേഗത്തിലാക്കാൻ തീരുമാനം
വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം ഒഴിവാക്കാൻ പെരിയാർ വാലി കനാൽ ശുചീകരണവും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം. ഡിസംബർ ഒന്നിന് ജലവിതരണം ആരംഭിക്കും.
പെരിയാർ വാലി ജലസേചന കനാൽ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കണം: ഉപദേശക സമിതി യോഗം
എറണാകുളം: പെരിയാർ വാലി ജലസേചന കനാൽ ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കാനും വരുന്ന വേനൽക്കാലം കണക്കിലെടുത്ത് കുടിവെള്ള ദൗർലഭ്യം വരാതിരിക്കാനുള്ള നടപടികൾ ഊർജിതമാക്കാനും കനാൽ ഉപദേശക സമിതി യോഗം നിർദ്ദേശിച്ചു.
ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ എം എൽ എമാരായ അൻവർ സാദത്ത്, ഷിബു തെക്കുംപുറം, വി പി സജീന്ദ്രൻ, മനോജ് മൂത്തേടൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. നിർമ്മാണ, അറ്റകുറ്റപ്പണികൾക്കായി അഞ്ച് കോടി രൂപ വീതം ആകെ പത്ത് കോടി രൂപയുടെ അധിക പ്രൊപ്പോസൽ സർക്കാരിലേക്ക് അടിയന്തരമായി അയക്കാനും യോഗത്തിൽ തീരുമാനമായി.
മഴലഭ്യത കുറയുന്നത് കണക്കിലെടുത്ത് കനാൽ തുറക്കുന്നതിൻ്റെ ട്രയൽ റൺ നവംബർ 25ന് നടത്താനും ഡിസംബർ ഒന്നിന് ജലവിതരണം ആരംഭിക്കാനും തീരുമാനിച്ചു.
കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആലുവ പി വി ഐ പി (ഡിവിഷൻ നം. രണ്ട് ) എക്സിക്യൂട്ടീവ് എഞ്ചിനീയർ സി വി ബൈജു, പെരുമ്പാവൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എൻ രഞ്ജിത, ജില്ലാ പ്ലാനിങ് ഓഫീസർ ടി ജോതിമോൾ, വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർമാർ, എ ഇ മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വേമ്പനാട്ട് കായലിൽ അസ്തമയം കാണാം ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് സർവീസ് ആലപ്പുഴയിൽ ആരംഭിച്ചു
കൊച്ചിയിലെ ബസുകളുടെ മത്സരയോട്ടത്തിന് തടയിടും മന്ത്രി സി.പി. ജോൺ
കാക്കനാട്ട് ഹോർട്ടികോർപ്പ് സംയോജിത പാക്ക് ഹൗസ് നാടിന് സമർപ്പിച്ചു
പുനരുപയോഗ സംസ്കാരം വളർത്താൻ ജില്ലാ കളക്ടറുടെ ‘റീലൗ’ പദ്ധതിക്ക് തുടക്കമായി
പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറി അപകടം ഉടമയ്ക്കും മാനേജർക്കും കോടതി പിഴ ശിക്ഷ വിധിച്ചു
പെരിയാർ വാലി കനാൽ അറ്റകുറ്റപ്പണിക്ക് 10 കോടിയുടെ പദ്ധതി ശുചീകരണം വേഗത്തിലാക്കാൻ തീരുമാനം