മൂവാറ്റുപുഴ എംസി റോഡ് തിളങ്ങും
മൂവാറ്റുപുഴ എംസി റോഡ് തിളങ്ങും, നഗരത്തിലെ പ്രധാന പാതയായ എംസി റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ബിസി (Bituminous Concrete) ടാറിങ് പ്രവൃത്തികൾക്ക് ഇന്നലെ രാത്രിയോടെ തുടക്കമായി.
മൂവാറ്റുപുഴ എംസി റോഡ് തിളങ്ങും
മൂവാറ്റുപുഴ നഗരത്തിലെ പ്രധാന പാതയായ എംസി റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ബിസി (Bituminous Concrete) ടാറിങ് പ്രവൃത്തികൾക്ക് ഇന്നലെ രാത്രിയോടെ തുടക്കമായി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി രാത്രി സമയങ്ങളിലാണ് ടാറിങ് ക്രമീകരിച്ചിരിക്കുന്നതെന്ന് എംഎൽഎ മാത്യു കുഴൽനാടൻ അറിയിച്ചു.
പി.ഒ. ജംഗ്ഷനിൽ നിന്ന് കച്ചേരിത്താഴം ഭാഗത്തേക്കുള്ള ഡബിൾ ലൈൻ ടാറിങ് പ്രവൃത്തികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 5 സെന്റീമീറ്റർ കനത്തിലാണ് ബിസി ടാറിങ് നടക്കുന്നത്.
കാലാവസ്ഥ അനുകൂലമായി തുടരുകയാണെങ്കിൽ അഞ്ചു ദിവസത്തിനകം ബിസി ടാറിങ് പൂർണ്ണമായും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ വ്യക്തമാക്കി. ഈ പ്രധാന വികസന പ്രവൃത്തി പൂർത്തിയാകുന്നതോടെ നഗരത്തിലെ യാത്രാസൗകര്യം മെച്ചപ്പെടും.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
