ബി.ജെ.പി. ജനപ്രതിനിധികളുള്ള വാർഡുകളോട് അവഗണന
മൂവാറ്റുപുഴ നഗരസഭയിലെ ബി.ജെ.പി. ജനപ്രതിനിധികളായുള്ള വാർഡുകളോട് ഭരണസമിതി അവഗണന കാണിക്കുന്നുവെന്ന് ആരോപണം
ബി.ജെ.പി. ജനപ്രതിനിധികളുള്ള വാർഡുകളോട് അവഗണന: മൂവാറ്റുപുഴ നഗരസഭയ്‌ക്കെതിരെ ബി.ജെ.പി.യുടെ പ്രതിഷേധം
മൂവാറ്റുപുഴ നഗരസഭയിലെ ബി.ജെ.പി. ജനപ്രതിനിധികളായുള്ള വാർഡുകളോട് ഭരണസമിതി അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി. രംഗത്ത്. നഗരസഭയിലെ 4, 25 വാർഡുകളിലാണ് അവഗണന തുടരുന്നതെന്നാണ് പ്രധാന ആരോപണം.
മൂവാറ്റുപുഴ ക്ലബ് പ്രദേശം ഉൾപ്പെടുന്ന വാർഡുകളിലെ റോഡുകളുടെ ടാറിങ് ജോലികൾ പൂർത്തിയാക്കാത്തതിനെതിരെ ബി.ജെ.പി. പ്രവർത്തകർ മുൻസിപ്പൽ എഞ്ചിനീയറെ കണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നന്ദനം റോഡ്, മൂവാറ്റുപുഴ ക്ലബ് റോഡ് എന്നിവയുടെ നവീകരണത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടും ടാറിങ് ജോലികൾ തടസ്സപ്പെട്ടിരിക്കുകയാണ്.
നഗരസഭയിലെ മറ്റ് വാർഡുകളിൽ റോഡ് നവീകരണം നടത്തിയപ്പോൾ, ബി.ജെ.പി. കൗൺസിലർമാരുള്ള വാർഡുകൾ ഒഴിവാക്കുന്നത് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെയാണ് എന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രൻ ആരോപിച്ചു.
ടാറിങ് ജോലികൾ രണ്ടു ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മുൻസിപ്പൽ എഞ്ചിനീയർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. വാർഡ് കൗൺസിലർ ബിന്ദു സുരേഷ്, മുനിസിപ്പൽ സമിതി പ്രസിഡന്റ് അജി കുന്നേൽ, വാർഡ് ഇൻചാർജ് അനൂപ്, സ്വപ്ന സുരേഷ്, രമേഷ് പുളിക്കൻ, വാർഡ് നിവാസികൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
