ജോജു ജോർജും ലിജോ മോളും ഒന്നിക്കുന്ന അജ:സുന്ദരി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
മലയാള സിനിമയിലെ കരുത്തുറ്റ താരങ്ങളായ ജോജു ജോർജ്ജ്, ലിജോ മോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആന്റണി രചനയും സംവിധാനവും നിർവ്വഹിക്കുന്ന
ജോജു ജോർജും ലിജോ മോളും ഒന്നിക്കുന്ന "അജ:സുന്ദരി"; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: മലയാള സിനിമയിലെ കരുത്തുറ്റ താരങ്ങളായ ജോജു ജോർജ്ജ്, ലിജോ മോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആന്റണി രചനയും സംവിധാനവും നിർവ്വഹിക്കുന്ന "അജ:സുന്ദരി" എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ ആഷിഖ് അബു ആണ് ഒ പി എം സിനിമാസ് എൽഎൽപി (OPM Cinemas LLP) യുടെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നതും ആഷിഖ് അബു തന്നെയാണ്. മനു ആന്റണിയുടേതാണ് ചിത്രത്തിന്റെ എഡിറ്റിംഗും. ഗീതർത്ത എ ആർ സഹരചയിതാവായും സനേത് രാധാകൃഷ്ണൻ അഡീഷണൽ സ്ക്രീൻപ്ലേയിലും പങ്കുചേരുന്നു. ഡ്രംയുഗയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ജെയ്സൺ ഫ്രാൻസിസ് കോ-പ്രൊഡ്യൂസറായും ആബിദ് അബു, മദൻ എ.വി.കെ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായും പ്രവർത്തിക്കുന്നു. അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനറായും മിഥുൻ ചാലിശ്ശേരി ആർട്ട് ഡയറക്ടറായും അണിനിരക്കുന്ന ചിത്രത്തിൽ റോണക്സ് സേവ്യർ മേക്കപ്പും മഷർ ഹംസ കോസ്റ്റ്യൂമും നിർവ്വഹിക്കുന്നു.
നിക്സൺ ജോർജ്ജ് (സൗണ്ട് ഡിസൈൻ), ഡാൻ ജോസ് (സൗണ്ട് മിക്സിങ്), റോബിൻ (ആക്ഷൻ) തുടങ്ങി പ്രഗത്ഭരായ നിരവധി സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ പി ആർ ഒ പ്രവർത്തനങ്ങൾ എ എസ് ദിനേശ് ആണ് നിർവ്വഹിക്കുന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
