അക്ഷരമുറ്റത്തേക്ക് കുട്ടികളെ വരവേൽക്കാൻ കായംകുളം പ്രവേശനോത്സവം മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും
കായംകുളം ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന് ഗവ. ബോയ്സ് എച്ച്.എസ്.എസിൽ മന്ത്രി അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ശരത് ലാൽ അധ്യക്ഷത വഹിക്കും.
കായംകുളം ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന്; മന്ത്രി അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്യും
കായംകുളം: 'പാഠം ഒന്ന് പുതുയുഗ വിദ്യാലയം' എന്ന പ്രമേയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായംകുളം ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് (ജൂൺ 1) നടക്കും. രാവിലെ 10 മണിക്ക് കായംകുളം ഗവ. ബോയ്സ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം ലിജു പ്രവേശനോത്സവത്തിന്റെ ഉപജില്ലാതല ഉദ്ഘാടനം നിർവഹിക്കും.
കായംകുളം നഗരസഭ ചെയർമാൻ ശരത് ലാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ആർ. അംബിക മുഖ്യപ്രഭാഷണം നടത്തും.
പുതിയ അധ്യയനവർഷത്തിലേക്ക് ചുവടുവെക്കുന്ന കുട്ടികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളിൽ പൂർത്തിയായിട്ടുള്ളത്. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അംബുജാക്ഷി ടീച്ചർ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ടി.എസ് താഹ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബി പ്രശാന്ത്, ടി. അമ്പിളിക്കല, ആർ. ഷൈനി, ജെസ്സി കോശി, ജി. രമേഷ് കുമാർ എന്നിവരും മറ്റ് ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
