ഫർണിച്ചർ ഗാർഹിക മേഖല മിനിമം വേതന തെളിവെടുപ്പ് ഫെബ്രുവരി രണ്ടിന്
സംസ്ഥാനത്തെ ഫർണിച്ചർ വ്യവസായ മേഖലയിലെയും ഗാർഹിക തൊഴിൽ മേഖലയിലെയും ജീവനക്കാരുടെ മിനിമംവേതനം പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ തെളിവെടുപ്പ് യോഗം സംഘടിപ്പിക്കുന്നു.
ഫർണിച്ചർ, ഗാർഹിക മേഖല: മിനിമം വേതന തെളിവെടുപ്പ് ഫെബ്രുവരി രണ്ടിന്
കൊച്ചി: സംസ്ഥാനത്തെ ഫർണിച്ചർ വ്യവസായ മേഖലയിലെയും ഗാർഹിക തൊഴിൽ മേഖലയിലെയും ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ തെളിവെടുപ്പ് യോഗം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 2-ന് രാവിലെ 11 മണിക്ക് കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (KSSIA) കോൺഫറൻസ് ഹാളിലാണ് യോഗം നടക്കുക.
ജില്ലയിലെ ഈ മേഖലകളിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ പ്രതിനിധികൾ, തൊഴിലുടമകൾ, തൊഴിലാളികൾ എന്നിവർ യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിക്കണമെന്ന് ജില്ലാ ലേബർ ഓഫീസറുടെ ചുമതല വഹിക്കുന്ന പി.എൻ. ബിജു മോൻ അറിയിച്ചു. വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും ഈ യോഗത്തിൽ സമർപ്പിക്കാവുന്നതാണ്.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
