വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 6 കിലോയിലേറെ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിനി ലൈല കാത്തൂൺ പിടിയിലായി. പ്രതിയെ റിമാൻഡ് ചെയ്തു.
6 കിലോ കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ ബംഗാൾ സ്വദേശിനി പിടിയിൽ
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. 6 കിലോയിലധികം കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല കാത്തൂണാണ് (ലൈല കാത്തൂൺ) എക്സൈസിന്റെ പിടിയിലായത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ഇവരുടെ ബാഗ് എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് നാട്ടിലെ പ്രധാന വിതരണക്കാർക്ക് കൈമാറുകയാണ് രീതി. ഇങ്ങനെ ഒരു തവണ കഞ്ചാവ് എത്തിച്ചു നൽകിയാൽ പതിനായിരം രൂപയോളം പ്രതിഫലം ലഭിക്കാറുണ്ടെന്ന് ലൈല കാത്തൂൺ എക്സൈസിന് മൊഴി നൽകി.
ഇവർക്ക് കഞ്ചാവ് കൈമാറുന്ന മാഫിയ ശൃംഖലയിലെ പ്രധാനികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ അന്വേഷണം ഊർജിതമാക്കുമെന്നും കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദൻ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്ത്, അഷിൽദ്, പ്രശാന്ത്, ജിത്തു.പി.പി, പ്രിവന്റീവ് ഓഫിസർ ഷാജു.സി.പി, വനിതാ സിവിൽ എക്സൈസ് ഓഫിസർ അജല്യ, സിഇഒ അനുരാജ്, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് രശ്മി, പ്രിവന്റീവ് ഓഫിസർ റെജി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ഹിതിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകിയത്.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ