റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്

ഇടുക്കി ജില്ലയിലെ നെല്ലിപ്പെട്ടിക്കുടിയിലും തീർഥമലക്കുടിയിലും നേരിട്ട് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.

റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്

റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്

ഇടുക്കി: റേഷൻ സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ ജനങ്ങളുടെ പ്രാദേശികമായ അഭിരുചികളും താൽപര്യങ്ങളും പരിഗണിക്കുന്നത് സർക്കാർ ഉറപ്പാക്കുമെന്ന് ഭക്ഷ്യ- പൊതു വിതരണ- ഉപഭോക്ത്യകാര്യ- ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ദേവികുളം താലൂക്കിലെ നെല്ലിപ്പെട്ടിക്കുടി (മറയൂർ), തീർഥമലക്കുടി (കാന്തല്ലൂർ) എന്നീ ഉന്നതികളിലേക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

​മറയൂർ ഗവൺമെന്റ് എൽ.പി. സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ എ.എഫ്. രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ. ഈശ്വരൻ, ദേവികുളം സബ് കളക്ടർ വി.എം. ആര്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോമോൻ തോമസ്, എസ്. ശിവരാജ്, വൈസ് പ്രസിഡന്റുമാരായ ദീപ അരുൾ ജ്യോതി, സത്യ രാജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷ ഹെന്റി, കെ.പി. രാജൻ, പി.ജെ. ഭാഗ്യരാജ്, ജില്ലാ സപ്ലൈ ഓഫീസർ ബീന ഭദ്രൻ, താലൂക്ക് സപ്ലൈ ഓഫീസർ കെ.പി. വിനോദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.