​സലിം കുമാറിന്റെ വേർപാട് വ്യക്തിപരമായ നഷ്ടം, തനിക്ക് സഹോദരതുല്യനായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. ഉറച്ച രാഷ്ട്രീയ ബോധ്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു സലിം കുമാറെന്നും അദ്ദേഹത്തിന്റെ കുടുംബം തന്റേത് കൂടിയാണെന്നും മുഖ്യമന്ത്രി പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

​സലിം കുമാറിന്റെ വേർപാട് വ്യക്തിപരമായ നഷ്ടം, തനിക്ക് സഹോദരതുല്യനായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശൻ
മുഖ്യമന്ത്രി വി ഡി സതീശൻ അന്തരിച്ച ചലച്ചിത്ര താരം സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കുന്നു. സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ സമീപം
​സലിം കുമാറിന്റെ വേർപാട് വ്യക്തിപരമായ നഷ്ടം, തനിക്ക് സഹോദരതുല്യനായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശൻ
​സലിം കുമാറിന്റെ വേർപാട് വ്യക്തിപരമായ നഷ്ടം, തനിക്ക് സഹോദരതുല്യനായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശൻ

സലിം കുമാറിന്റെ വേർപാട് വ്യക്തിപരമായ നഷ്ടം, തനിക്ക് സഹോദരതുല്യനായിരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

പറവൂർ: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ സലിം കുമാറിന് പറവൂർ ടൗൺ ഹാളിൽ അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വി.ഡി സതീശൻ വികാരാധീനനായി. സലിം കുമാറിന്റെ വിയോഗം തനിക്ക് വ്യക്തിപരമായി ഒരു സഹോദരനെ നഷ്ടപ്പെട്ടതിന് തുല്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

​ഏത് സംഘർഷഭരിതമായ സാഹചര്യത്തിലും മലയാളിക്ക് സന്തോഷം നൽകാൻ കഴിഞ്ഞ അപൂർവ്വ നർമ്മബോധത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. വെറുമൊരു ഹാസ്യനടൻ മാത്രമല്ല താനെന്ന് 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടി അദ്ദേഹം തെളിയിച്ചു. പഴയ തലമുറയിലെ അടൂർ ഭാസിയെയും ബഹദൂറിനെയും പോലെ പുതിയ കാലത്ത് മലയാളിയുടെ ഹാസ്യത്തിന്റെ മുഖമാണ് സലിം കുമാറെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

​താനുമായി സലിം കുമാറിനും കുടുംബത്തിനുമുള്ള ദീർഘകാലത്തെ ആത്മബന്ധവും മുഖ്യമന്ത്രി പങ്കുവെച്ചു:

​"ഞാൻ പറവൂരിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച കാലം മുതൽ സലിം കുമാറുമായി വലിയ ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് കാലങ്ങളിൽ ഷൂട്ടിങ് വരെ ക്യാൻസൽ ചെയ്ത് നോമിനേഷൻ നൽകുന്ന ദിവസം മുതൽ വിജയം പ്രഖ്യാപിക്കുന്നത് വരെ അദ്ദേഹം കൂടെയുണ്ടാകുമായിരുന്നു. ഞാൻ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും ഉദ്ഘാടനം ചെയ്തത് സലിം കുമാറാണ്. അത് തന്റെ അവകാശമാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു." - മുഖ്യമന്ത്രി പറഞ്ഞു.

​പഠിക്കുന്ന കാലം മുതൽ അവസാന ശ്വാസം വരെ ഉറച്ച കോൺഗ്രസ് രാഷ്ട്രീയ ബോധ്യത്തിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഏത് പ്രതികൂല സാഹചര്യത്തിലും ആ നിലപാടിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പറവൂരിലെ പൗരാവലി നൽകിയ സ്വീകരണത്തിലാണ് സലിം കുമാർ അവസാനമായി പങ്കെടുത്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

​കഴിഞ്ഞ രാത്രിയിലുണ്ടായ കടുത്ത ഹൃദയാഘാതത്തെ തുടർന്നായിരുന്നു സലിം കുമാറിന്റെ അപ്രതീക്ഷിത വേർപാട്. സലിം കുമാറിന്റെ കുടുംബം തന്റെയും കൂടിയാണെന്നും അവരെ എപ്പോഴും ചേർത്തുപിടിക്കുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, പരേതന്റെ കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.