കൊതുകിനെ തുരത്താം, കരുതലോടെ മുന്നോട്ട്ഡെങ്കിപ്പനി വിരുദ്ധ മാസാചരണം
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. ചടങ്ങും ബോധവൽക്കരണ ക്ലാസും വിശദമായി അറിയാം.
ഡെങ്കിപ്പനി വിരുദ്ധ മാസാചരണം: കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം മാങ്ങാട്ടുപറമ്പില്‍ നടന്നു
കണ്ണൂർ: ജില്ലയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് കേരള സായുധ പോലീസ് (കെ.എ.പി) നാലാം ബറ്റാലിയൻ ആസ്ഥാനത്ത് നടന്നു. കെ.എ.പി നാലാം കമാൻഡന്റ് രാജേഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.സി സച്ചിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി കമാൻഡന്റ് ഹരി എം, അസിസ്റ്റൻറ് കമാണ്ടന്റുമാരായ രാജീവൻ എ, സാലു കെ തോമസ്, ഹരിപ്രസാദ് എം.കെ, കെ.എ.പി മെഡിക്കൽ ഓഫീസർ ഡോ. ഭാവന രമേശ്, ടെക്നിക്കൽ അസിസ്റ്റൻറ് എം.ബി മുരളി, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷബീർ വി.എ, ബയോളജിസ്റ്റ് രമേശൻ സി.പി, ഇൻസ്പെക്ടർ പുഷ്കരാക്ഷൻ മാങ്ങാട്ടുപറമ്പ് തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. ഷിനി കെ.കെ ഡെങ്കിപ്പനി പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. ചടങ്ങിന്റെ ഭാഗമായി ഡെങ്കിപ്പനി ബോധവൽക്കരണ പ്രദർശനവും സംഘടിപ്പിച്ചു.