ഓപ്പറേഷൻ തൂഫാൻ സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കുന്നു രമേശ് ചെന്നിത്തല

സിഡ്നി മോണ്ടിസോറി സ്കൂളിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ഫ്യൂച്ചർ ക്ളേവ് 2 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാൻ സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കുന്നു രമേശ് ചെന്നിത്തല
സിഡ്നി മോണ്ടിസോറി സ്കൂളിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി 'ഫ്യൂച്ചർ ക്ളേവ് 2' ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
ഓപ്പറേഷൻ തൂഫാൻ സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കുന്നു രമേശ് ചെന്നിത്തല

ലഹരിമുക്ത തലമുറയ്ക്കായി ഒന്നിച്ച് അണിനിരക്കണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: നന്മനിറഞ്ഞ പുതിയൊരു തലമുറയെ വാർത്തെടുക്കാനും ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടാനും സമൂഹം ഒന്നടങ്കം മുന്നോട്ടുവരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സിഡ്നി മോണ്ടിസോറി സ്കൂളിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ 'ഫ്യൂച്ചർ ക്ളേവ് 2' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കുട്ടികളുടെ അഭിരുചിക്കും കഴിവുകൾക്കും അനുസരിച്ച് അവരെ പഠിപ്പിക്കാനും അവരുടെ വ്യക്തിപരമായ വളർച്ച ഉറപ്പാക്കാനും മോണ്ടിസോറി വിദ്യാഭ്യാസ സമ്പ്രദായം ഏറെ പ്രയോജനകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ പ്രത്യേകതകൾ ഉൾക്കൊണ്ട് കുട്ടികൾക്ക് വളരാനുള്ള നല്ലൊരു സാഹചര്യമാണ് ഇത്തരം വിദ്യാലയങ്ങൾ മുന്നോട്ടുവെക്കുന്നത്.

​വിദ്യാർത്ഥികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം അതിശക്തമായി തടയേണ്ടതുണ്ട്. ലഹരിക്കെതിരെ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' 50-52 ദിവസങ്ങൾ പിന്നിടുമ്പോൾ വലിയ മാറ്റവും ബോധവൽക്കരണവുമാണ് സമൂഹത്തിൽ ഉണ്ടാകുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഇംപാക്ട് പഠനം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​തുടർന്ന് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക തീം സോംഗും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

​തൃക്കാക്കര എം.എൽ.എ ഉമാ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ് എം.എൽ.എ, തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപള്ളി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ സതീഷ്, ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ എൻ.എസ് ദേവ്, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ്, സിഡ്നി മോണ്ടിസോറി സ്കൂൾ ചെയർപേഴ്സൺ ജാസ്മിൻ കെ മാത്യു, മാനേജിംഗ് ഡയറക്ടർ ജെ. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.