വെറി ഷാൻ തൻഹയുടെ സൈക്കോളജിക്കൽ ത്രില്ലർ മാർച്ച് 6 ന് തീയറ്ററുകളിൽ
ഷാൻ തൻഹ സംവിധാനം ചെയ്യുന്ന വെറി മാർച്ച് ആറിന് തീയറ്ററുകളിലെത്തുന്നു. ഒയാസിസ് ഇന്റർനാഷണൽ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോമോൻ ജോഷി, ബിബിൻ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സൈക്കോളജിക്കൽ ത്രില്ലർ ‘വെറി’ മാർച്ച് 6-ന് പ്രദർശനത്തിനെത്തുന്നു
തിരുവനന്തപുരം: ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "വെറി" മാർച്ച് ആറിന് തീയറ്ററുകളിലെത്തുന്നു. മൂവീ മാർക്ക് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും പ്രതികാരത്തിന്റെ ആഴവും പ്രമേയമാക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ജോമോൻ ജോഷി, ബിബിൻ നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടീന ജോസ്, അഞ്ജന, എസ്. സുനിൽ കുമാർ, ശ്രീരാജ് കാപ്പാടൻ, കിരൺ സരിഗ, സജിൻ ലാൽ തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ശംസീർ ഖാൻ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നു. സജീം പൂവച്ചലാണ് ക്യാമറ ചലിപ്പിക്കുന്നത്. അലി രാഷ്ട്ര, റിജോഷ് എന്നിവർ സംഗീതവും ബാബുരാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മറ്റ് അണിയറ പ്രവർത്തകർ: പശ്ചാത്തല സംഗീതം: അലി രാഷ്ട്ര, സൗണ്ട് ഡിസൈൻ: ഷാബു ചെറുവല്ലൂർ, ആർട്ട്: അരുൺ ചിത്തര, മേക്കപ്പ്: രാജേഷ് വെള്ളനാട്, അമൽ എറ്റേണൽ, കോസ്റ്റ്യൂംസ്: വിഷ്ണു ആറ്റുകാൽ,

