വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ

അപ്പാനി ശരത്ത് പ്രധാന കഥാപാത്രമായെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ റിലീസിന്. സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം.

വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ
വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത്; 'റൂബി' ഡിസംബറിൽ തിയേറ്ററുകളിലേക്ക്
വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ

വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത്; 'റൂബി' ഡിസംബറിൽ തിയേറ്ററുകളിലേക്ക്

കൊച്ചി: ഏറെ വൈകാരിക ഭാവങ്ങളുള്ള കഥാപാത്രവുമായി നടൻ അപ്പാനി ശരത്ത് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്. ശ്രദ്ധ നേടിയ 'അനന്തൻകാട്' എന്ന ചിത്രത്തിന് ശേഷം അപ്പാനി ശരത്ത് മുഴുനീള കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് 'റൂബി'. ഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും.

സസ്പെൻസും ദുരൂഹതയും കോർത്തിണക്കിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് 'റൂബി' ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാകുന്നതും വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞതുമായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് അപ്പാനി ശരത്ത് വ്യക്തമാക്കി. കഥാഗതിയിലെ സസ്പെൻസുകൾ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാജു എസ്, ഫവാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം, ഗാനരചന, സംഗീതം എന്നിവ സുജൻ ആരോമൽ നിർവഹിക്കുന്നു. റെജിൻ സാന്റോയാണ് ഛായാഗ്രഹണം.

ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ, അപ്പാനി ശരത്, ധ്രുവൻ, പ്രമോദ് വെളിയനാട്, വീണ നായർ, ബാലാജി ശർമ്മ, ജോബി, ആർ.ജെ. അഞ്ജലി, എയ്ത്തൽ ഇവാന ഷെറിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.