ഹംഗറി വിസ തട്ടിപ്പ് ആലുവ സ്വദേശി ഒളിത്താവളത്തിൽ നിന്ന് മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ

ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആലുവ സ്വദേശി വിജയിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു

ഹംഗറി വിസ തട്ടിപ്പ് ആലുവ സ്വദേശി ഒളിത്താവളത്തിൽ നിന്ന് മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ
ഹംഗറി വിസ തട്ടിപ്പ്: ആലുവ സ്വദേശി മൂവാറ്റുപുഴയിൽ പോലീസിന്റെ പിടിയിൽ; പ്രതിയെ റിമാൻഡ് ചെയ്തു

ഹംഗറി വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്: പ്രതി ഒളിത്താവളത്തിൽ നിന്ന് പിടിയിൽ

​മൂവാറ്റുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കീഴ്മാട് എരുമത്തല റേഷൻകട കവല ഭാഗത്ത് ഉമാപറമ്പിൽ വീട്ടിൽ വിജയ് (45) നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

​ഹംഗറിയിലെ കമ്പനിയിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് മൂവാറ്റുപുഴ വാളകം സ്വദേശിയായ യുവതിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ നിരവധി വിസ തട്ടിപ്പ് കേസുകളും പരാതികളും നിലവിലുണ്ട്.

​തട്ടിപ്പ് വിവരങ്ങൾ പുറത്തായതോടെ ഒളിവിൽ പോയ പ്രതിയെ ഒറ്റപ്പാലം പാലപ്പുറം ഭാഗത്തുള്ള വാടക വീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ ടി.എ. മുഹമ്മദ്, എ.എസ്.ഐ മാരായ പി.എസ്. സലിം, വി.എം. ജമാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹാരിസ് എച്ച്. എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.