മുൻ മുൻസിപ്പൽ കൗൺസിലറും ചലച്ചിത്ര പ്രവർത്തകനുമായ അമൽ ബാബു അന്തരിച്ചു
മൂവാറ്റുപുഴ മുൻ മുൻസിപ്പൽ കൗൺസിലറും സിനിമ കലാരംഗത്തെ സജീവ സാന്നിധ്യവുമായ അമൽ ബാബു അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുൻ മുൻസിപ്പൽ കൗൺസിലറും ചലച്ചിത്ര പ്രവർത്തകനുമായ അമൽ ബാബു അന്തരിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ മുൻ കൗൺസിലറും സിനിമ-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ജനകീയ നേതാവ് അമൽ ബാബു അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ മൂവാറ്റുപുഴ ഗവൺമെന്റ് (ജനറൽ) ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം സിനിമ-കലാരംഗത്തും ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു അമൽ ബാബു. കൗൺസിലർ എന്ന നിലയിൽ മൂവാറ്റുപുഴയുടെ വികസന കാര്യങ്ങളിൽ വലിയ പങ്കുവഹിച്ച അദ്ദേഹം,. ചലച്ചിത്ര മേഖലയിലെ അദ്ദേഹത്തിന്റെ സൗഹൃദങ്ങളും സജീവ ഇടപെടലുകളും കലാരംഗത്ത് വലിയൊരു സൗഹൃദവലയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സഹായകരമായി.
അമൽ ബാബുവിന്റെ അകാല വിയോഗത്തിൽ രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. മൂവാറ്റുപുഴയുടെ പൊതുരംഗത്തിനും കലാ-സാംസ്കാരിക മേഖലയ്ക്കും വലിയൊരു നഷ്ടമാണ് അമൽ ബാബുവിന്റെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്. ജനകീയനായ പ്രിയ നേതാവിന് ആദരാഞ്ജലികൾ.