ചാമ്പ്യൻസ് ബോട്ട് ലീഗ് ടൂറിസം

വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചി മറൈൻഡ്രൈവിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് 2025 വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ ഉദ് ഘാടനം ചെയ്തു.

ചാമ്പ്യൻസ് ബോട്ട് ലീഗ് ടൂറിസം
ചാമ്പ്യൻസ് ബോട്ട് ലീഗ് ടൂറിസം ഭൂപടത്തിൽ സുപ്രധാന ഇടം നേടി മന്ത്രി പി രാജീവ്

ചാമ്പ്യൻസ് ബോട്ട് ലീഗ് ടൂറിസം മന്ത്രി പി. രാജീവ്ഉദ്ഘാടനം നിർവഹിച്ച്

​കൊച്ചി: കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) സവിശേഷമായ സ്ഥാനം ഉറപ്പിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം പാദ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ആവേശകരമായ പോരാട്ടത്തിനൊടുവിൽ നിരണം ബോട്ട് ക്ലബ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ ജേതാക്കളായി. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൊച്ചി മേയർ വി.കെ. മിനിമോൾ ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രില്ലിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മത്സരങ്ങൾ കാണാൻ ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ വിദേശ വിനോദസഞ്ചാരികൾ എത്തിയത് ശ്രദ്ധേയമായി.

​ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വള്ളംകളിയോടനുബന്ധിച്ച് അഗ്നിരക്ഷാസേനയുടെ സ്കൂബാ ഡൈവർമാർ നടത്തിയ മോക്ഡ്രിൽ കാണികൾക്ക് നവ്യാനുഭവമായി. വെള്ളത്തിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്ന രീതിയാണ് മോക്ഡ്രില്ലിലൂടെ പ്രദർശിപ്പിച്ചത്.